ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ഏപ്രിലില്‍ സേവന കയറ്റുമതി 7.5 ശതമാനം വര്‍ദ്ധിച്ചു

ന്യൂഡല്‍ഹി: ഏപ്രിലില്‍ ഇന്ത്യയുടെ സേവന കയറ്റുമതി 7.5 ശതമാനം ഉയര്‍ന്ന് 25.84 ബില്യണ്‍ ഡോളറിലെത്തി. ഇറക്കുമതി 3.1 ശതമാനം ഇടിഞ്ഞ് 13.63 ബില്യണ്‍ ഡോളറായിട്ടുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച താല്‍ക്കാലിക കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മെയ് പകുതിയോടെ പുറത്തിറക്കിയ പ്രാഥമിക കണക്കുകള്‍ പ്രകാരം, ഏപ്രില്‍ സേവന കയറ്റുമതി 30.36 ബില്യണ്‍ ഡോളറും സേവന ഇറക്കുമതി 16.50 ബില്യണ്‍ ഡോളറുമാണ്.

രാജ്യത്തിന്റെ മൊത്തത്തിലുള്ള ത്രൈമാസ ബാലന്‍സ് ഓഫ് പേയ്മെന്റ് ഡാറ്റയുടെ ഭാഗമായി സെന്‍ട്രല്‍ ബാങ്ക് അന്തിമ കണക്കുകള്‍ പിന്നീട് പ്രസിദ്ധീകരിക്കും. അപ്പോള്‍ സംഖ്യകള്‍ കൂടുതല്‍ അപ്ഡേറ്റ് ചെയ്യാന്‍ കഴിയും.

X
Top