ഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടിഒന്നര പതിറ്റാണ്ടിനിടെ കേരളം വളർന്നത് മൂന്നര മടങ്ങോളംപുതിയ വിപണികളിലേക്ക് കടന്നുകയറി ഇന്ത്യ

54 രാജ്യങ്ങൾ കടുത്ത കടബാധ്യതയിലേക്കെന്ന് യുഎൻ റിപ്പോർട്ട്

ലണ്ടൻ: 54 രാജ്യങ്ങൾ കടുത്ത കടബാധ്യതയിലേക്കു നീങ്ങുന്നതായി യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം (യുഎൻഡിപി) റിപ്പോർട്ട്. ലോകത്തെ ദരിദ്ര്യ രാജ്യങ്ങളാണു കടക്കെണിയിലേക്കു നീങ്ങുന്നതെന്നാണ് റിപ്പോർട്ട്. കടബാധ്യതയിൽനിന്നു രക്ഷപ്പെടാൻ ഉടൻ നടപടികൾ എടുത്തില്ലെങ്കിൽ കടുത്ത പട്ടിണിയിലേക്കു കൂപ്പുകുത്തും.

ചൊവ്വാഴ്ച പുറത്തിറങ്ങിയ റിപ്പോർട്ടിലാണ് ആശങ്കകൾ യുഎൻഡിപി പങ്കുവയ്ക്കുന്നത്. ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുന്നുവെന്ന സൂചന നിലനിൽക്കെ, രാജ്യാന്തര നാണ്യനിധി, ലോക ബാങ്ക് എന്നിവ ഈ ആഴ്ച വാഷിങ്ടനിൽ യോഗം ചേരാനിരിക്കെയാണ് റിപ്പോർട്ട് പുറത്തു വന്നത്. ശ്രീലങ്ക, പാക്കിസ്ഥാൻ, ചാഡ്, എത്യോപ്യ, സാംബിയ എന്നീ രാജ്യങ്ങളുടെ അവസ്ഥ ഇപ്പോൾ തന്നെ ഗുരുതരമാണ്.

പ്രതിസന്ധിയെ എങ്ങനെ നേരിടാൻ സാധിക്കുമെന്നുള്ള മാർഗം തേടുകയാണെന്ന് യുഎൻഡിപി അഡ്മിനിസ്ട്രേറ്റർ അചിം സ്റ്റെയ്നർ പറഞ്ഞു. എത്രയും പെട്ടെന്ന് ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കാര്യങ്ങൾ അനിയന്ത്രിതമാകുമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളെ സഹായിക്കാൻ ജി–20 രാജ്യങ്ങൾ നേതൃത്വം നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു.

X
Top