ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

സെന്‍സെക്‌സ്,നിഫ്റ്റി നേട്ടം തുടരുന്നു

മുംബൈ: വിപണി നേട്ടത്തില്‍ വ്യാപാരം തുടരുന്നു. സെന്‍സെക്‌സ് 311.02 പോയിന്റ് അഥവാ 0.51 ശതമാനം ഉയര്‍ന്ന് 61423.46 ലെവലിലും നിഫ്റ്റി 97.70 പോയിന്റ് അഥവാ 0.54 ശതമാനം ഉയര്‍ന്ന് 18162.70 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 2074 ഓഹരികള്‍ മുന്നേറുമ്പോള്‍ 968 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

151 ഓഹരി വിലകളില്‍ മാറ്റമില്ല. ടെക് മഹീന്ദ്ര,വിപ്രോ,പവര്‍ഗ്രിഡ്, ലാര്‍സണ്‍ ആന്റ് ടൗബ്രൂ,ടാറ്റ സ്റ്റീല്‍ എന്നിവയാണ് മികച്ച നേട്ടത്തില്‍. ടാറ്റ മോട്ടോഴ്‌സ്,അള്‍ട്രാടെക് സിമന്റ് കോടക് മഹീന്ദ്ര,മഹീന്ദ്ര ആന്റ് മഹീന്ദ്ര,ഐടിസി എന്നിവ കനത്ത നഷ്ടം നേരിടുന്നു.

എല്ലാ മേഖലകളും പോസിറ്റീവ് ട്രേഡിംഗാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ലോഹം 1.59 ശതമാനവും ഐടി 1.29 ശതമാനവും ബാങ്ക് 0.36 ശതമാനവും ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ് 0.69 ശതമാനവും 0.74 ശതമാനവും കരുത്താര്‍ജ്ജിച്ചിട്ടുണ്ട.

X
Top