ഇന്ത്യയില്‍ നിന്നുള്ള സോളാര്‍ പാനലുകള്‍ക്കും സെല്ലുകള്‍ക്കും ആന്റി ഡംപിങ് നികുതി ഏർപ്പെടുത്താൻ യുഎസ്നീതി ആയോഗ് വൈസ് ചെയർമാനായി അശോക് ലാഹിരിയെ നിയമിച്ചുപശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്

നേരിയ നഷ്ടം വരുത്തി ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: വിപണി താഴ്ച വരിക്കുന്നു. സെന്‍സെക്‌സ് 64.24 പോയിന്റ് അഥവാ 0.11 ശതമാനം ഇടിവ് നേരിട്ട് 60442.66 ലെവലിലും നിഫ്റ്റി 9.90 പോയിന്റ് അഥവാ 0.06 ശതമാനം ഇടിവ് നേരിട്ട് 17754.70 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്ട്‌സ്, ഡോ.റെഡ്ഡീസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി ലൈഫ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, അള്‍ട്രാസിമന്റ് , റിലയന്‍സ്, ബജാജ് ഫിന്‍സര്‍വ്,എസ്ബിഐ,കോടക് ബാങ്ക്,ടിസിഎസ് എന്നിവയാണ് മികച്ച നേട്ടം സ്വന്തമാക്കുന്നത്.

ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ,ഐടിസി,ഹീറോ മോട്ടോകോര്‍പ്,ടാറ്റ മോട്ടോഴ്‌സ്,സണ്‍ഫാര്‍മ,ടാറ്റ കണ്‍സ്യൂമര്‍,മാരുതി, അപ്പോളോ ഹോസ്പിറ്റല്‍സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍,യുപിഎല്‍,ബജാജ് ഓട്ടോ,മഹീന്ദ്ര ആന്റ് മഹീന്ദ്ര,ടൈറ്റന്‍,നെസ്ലെ, വിപ്രോ,ആക്‌സിസ് ബാങ്ക്, ഒഎന്‍ജിസി എന്നിവ കനത്ത നഷ്ടം നേരിടുന്നു.മൊത്തം 1313 ഓഹരികള്‍ മുന്നേറുമ്പോള്‍ 775 എണ്ണമാണ് തിരിച്ചടി നേരിടുന്നത്.127 ഓഹരിവിലകളില്‍ മാറ്റമില്ല.

മേഖലകളില്‍ വാഹനം,എഫ്എംസിജി, ലോഹം,ഊര്‍ഡ്ഡം എന്നിവ 0.50-1.50 ശതമാനം ദുര്‍ബലമായി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ മാറ്റമില്ലാതെ തുടരുകയാണ്. 17800 ന് മുകളില്‍ ട്രേഡ് നടന്നാല്‍ മാത്രമേ മുന്നേറ്റം സ്ഥിരീകരിക്കാനാകൂ, പ്രഭുദാസ് ലിലാദറിലെ ടെക്‌നിക്കല്‍ റിസര്‍ച്ച്, വൈസ് പ്രസിഡന്റ് വൈശാലി പരേഖ് പറയുന്നു.

ബാങ്ക് നിഫ്റ്റിയും 41700 ല്‍ പ്രതിരോധം നേരിടുകയാണ്. സാങ്കേതികമായി സൂചികകള്‍ കണ്‍സോളിഡേഷനിലാണ്.

X
Top