കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

വിപണി നേട്ടത്തില്‍; നിഫ്റ്റി 19400 ന് മുകളില്‍, 165 പോയിന്റ് നേട്ടവുമായി സെന്‍സെക്‌സ്

മുംബൈ: ചാഞ്ചാട്ടം നിറഞ്ഞ ദിനത്തില്‍ ഇന്ത്യന്‍ വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 164.99 പോയിന്റ് അഥവാ 0.25 ശതമാനം ഉയര്‍ന്ന് 65558.89 ലെവലിലും നിഫ്റ്റി 29.50 പോയിന്റ് അഥവാ 0.15 ശതമാനം ഉയര്‍ന്ന് 19413.80 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. 1322 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2037 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

129 ഓഹരി വിലകളില്‍ മാറ്റമില്ല. ഹിന്‍ഡാല്‍കോ,ടിസിഎസ്,എല്‍ടിഐമൈന്‍ഡ്ട്രീ,ടെക് മഹീന്ദ്ര എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടമുണ്ടാക്കിയത്. പവര്‍ഗ്രിഡ്, കോള്‍ ഇന്ത്യ,ബിപിസിഎല്‍,യുപിഎല്‍,മാരുതി സുസുക്കി എന്നിവ നഷ്ടം നേരിട്ടു.

മേഖലകളില്‍ വാഹനം,കാപിറ്റല്‍ ഗുഡ്‌സ്,എഫ്എംസിജി,ഹെല്‍ത്ത് കെയര്‍,ഓയില്‍ ആന്റ് ഗ്യാസ്, ഊര്‍ജ്ജം എന്നിവ ഇടിവ് നേരിട്ടപ്പോള്‍ ബാങ്ക്, റിയാലിറ്റി, ഐടി എന്നിവയില്‍ വാങ്ങല്‍ ദൃശ്യമായി. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ അരശതമാനം ദുര്‍ബലമായി.

X
Top