
മുംബൈ: ബുധനാഴ്ച തുടക്കത്തില്‍ വിപണി ഉയര്‍ന്നു. സെന്‍സെക്‌സ് 146.24 പോയിന്റ് അഥവാ 0.23 ശതമാനം ഉയര്‍ന്ന് 62939.12 ലെവലിലും നിഫ്റ്റി 57.80 പോയിന്റ് അഥവാ 0.31 ശതമാനം ഉയര്‍ന്ന് 18656.80 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 2100 ഓഹരികള്‍ മുന്നേറുമ്പോള്‍ 857 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.
107 ഓഹരി വിലകളില്‍ മാറ്റമില്ല. ബ്രിട്ടാനിയ,ടാറ്റ കണ്‍സ്യൂമര്‍,നെസ്ലെ ഇന്ത്യ,എച്ച്ഡിഎഫ്‌സി ലൈഫ്,ബിപിസിഎല്‍,അപ്പോളോ ഹോസ്പിറ്റല്‍സ്,പവര്‍ഗ്രിഡ്,ഹീറോ മോട്ടോകോര്‍പ്,എസ്ബിഐ ലൈഫ്,ആക്‌സിസ് ബാങ്ക് എന്നിവയാണ് മികച്ച നേട്ടം കൈവരിക്കുന്നത്. കോടക് ബാങ്ക്,ഗ്രാസിം,ബജാജ് ഫിനാന്‍സ്,ടൈറ്റന്‍,എച്ച്‌സിഎല്‍ ടെക്,ഐസിഐസിഐ ബാങ്ക് എന്നിവ കനത്ത നഷ്ടം നേരിട്ടു.
മേഖലകളെല്ലാം നേട്ടത്തിലായപ്പോള്‍ ഹെല്‍ത്ത് കെയര്‍,കാപിറ്റല്‍ ഗുഡ്‌സ്,എഫ്എംസിജി ,പവര്‍ എന്നിവ 1 ശതമാനത്തോളം ഉയര്‍ന്നിട്ടുണ്ട്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 0.75 ശതമാനവും 0.82 ശതമാനവുമാണ് കരുത്താര്‍ജ്ജിച്ചത്.
യുഎസ് പോസിറ്റീവ് സൂചനകളുടെ പശ്ചാത്തലത്തിലാണ് തുടക്കത്തിലെ മുന്നേറ്റം,മേത്ത ഇക്വിറ്റീസ് സീനിയര്‍ വൈസ് പ്രസിഡന്റ് (റിസര്‍ച്ച്) പ്രശാന്ത് തപ്‌സെ നിരീക്ഷിക്കുന്നു. പണപ്പെരുപ്പം, പലിശ നിരക്ക്, നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ പ്രതീക്ഷകള്‍ എന്നിവ സംബന്ധിച്ച കേന്ദ്രബാങ്കിന്റെ കാഴ്ചപ്പാട് വരും സെഷനുകളില്‍ പ്രകടനത്തെ സ്വാധീനിക്കും. വ്യാഴാഴ്ച പുറത്തുവിടുന്ന ധനനയത്തിന് മുന്നോടിയായി വിപണി കണ്‍സോളിഡേഷനിലാകാനുള്ള സാധ്യതയുമുണ്ട്.






