രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

മികച്ച നേട്ടവുമായി ബെഞ്ച്മാര്‍ക്ക് സൂചികകള്‍

ന്യൂഡല്‍ഹി: ആഴ്ചാവസാനം ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തിലായി. സെന്‍സെക്‌സ് 909.64 പോയിന്റ് അഥവാ 1.52 ശതമാനം ഉയര്‍ന്ന് 60,841.88 ലെവലിലും നിഫ്റ്റി 243.60 പോയിന്റ് അഥവാ 1.38 ശതമാനം ഉയര്‍ന്ന് 17,854 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1304 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2128 ഓഹരികള്‍ തിരിച്ചടി നേരിട്ടു.

127 ഓഹരി വിലകളില്‍ മാറ്റമില്ല. ടൈറ്റന്‍,അദാനി പോര്‍ട്ട്‌സ്,ബജാജ് ഫിന്‍സര്‍വ്, ബജാജ് ഫിനാന്‍സ്,എച്ച്ഡിഎഫ്‌സി ബാങ്ക്, എസ്ബിഐ,എച്ച്ഡിഎഫ്‌സി,ഐഷര്‍ മോട്ടോഴ്‌സ്, ഇന്‍ഡസിഇന്‍ഡ് ബാങ്ക്,മഹീന്ദ്ര ആന്റ് മഹീന്ദ്ര, എസ്ബിഐ ലൈഫ്,യുപിഎല്‍,സണ്‍ഫാര്‍മ,ഏഷ്യന്‍ പെയിന്റ്,ഭാരതി എയര്‍ടെല്‍,ബജാജ് ഓട്ടോ,ആക്‌സിസ് ബാങ്ക്,എന്‍ടിപിസി,ഒഎന്‍ജിസി,പവര്‍ഗ്രിഡ് എന്നിവ മികച്ച നേട്ടവുമായി മുന്നില്‍ നില്‍ക്കുന്നു. ഡിവസ് ലാബ്,അദാനി എന്റര്‍പ്രൈസസ്,ബിപിസിഎല്‍,ടാറ്റ കണ്‍സ്യൂമര്‍,ഹിന്‍ഡാല്‍കോ,എച്ച്ഡിഎഫ്‌സി ലൈഫ്,വിപ്രോ,എച്ച്‌സിഎല്‍ ടെക്, ടെക് മഹീന്ദ്ര,ഹീറോ മോട്ടോ കോര്‍പ്പ്, ഡോ.റെഡ്ഡി,സിപ്ല,നെസ്ലെ എന്നിവയാണ് താഴ്ചവരിച്ചത്.

മേഖലകളില്‍ പൊതുമേഖല ബാങ്ക്, ബാങ്ക്, വാഹനം മികച്ച പ്രകടനം നടത്തി.മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ താഴ്ചയിലാണ. ആഗോള കേന്ദ്രബാങ്കുകളുടെ ഡോവിഷ് സമീപനമാണ് വിപണിയെ ഉയര്‍ത്തിയത്,് ചോയ്‌സ് ബ്രോക്കിംഗിലെ അമേയ റാന്‍ഡിവേ നിരീക്ഷിക്കുന്നു.

17500-17400 ലായിരിക്കും നിഫ്റ്റി ഇനി സപ്പോര്‍ട്ട് തേടുക. 8000-18100 ലെവലില്‍ സൂചിക പ്രതിരോധം തീര്‍ക്കും.

X
Top