ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

വിപണി നേരിയ നേട്ടത്തില്‍

മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധനനയം പുറത്തുവരാനിരിക്കെ, വിപണി നേരിയ നേട്ടം കൈവരിച്ചു. സെന്‍സെക്‌സ് 78.11 പോയിന്റ് അഥവാ 0.12 ശതമാനം ഉയര്‍ന്ന് 63221.07 ലെവലിലും നിഫ്റ്റി 23.30 പോയിന്റ് അഥവാ 0.12 ശതമാനം ഉയര്‍ന്ന് 18749.70 ലെവലിലും വ്യാപാരം തുടരുന്നു. 1902 ഓഹരികള്‍ മുന്നേറുമ്പോള്‍ 1041 എണ്ണമാണ് ഇടിവ് നേരിടുന്നത്.

110 ഓഹരിവികള്‍ മാറ്റമില്ലാതെ തുടര്‍ന്നു. എന്‍ടിപിസി,പവര്‍ഗ്രിഡ്, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയാണ് മികച്ച നേട്ടം കൈവരിക്കുന്ന ഓഹരികള്‍. കോടക് മഹീന്ദ്ര,എച്ച്‌സിഎല്‍ ടെക്,സണ്‍ ഫാര്‍മ,വിപ്രോ,ടിസിഎസ് എന്നിവ കനത്ത നഷ്ടം നേരിട്ടു.

മേഖലകളില്‍ വാഹനം, എഫ്്എംസിജി, ഐടി, മീഡിയ,ഫാര്‍മ, റിയാലിറ്റി,ഹെല്‍ത്ത് കെയര്‍ എന്നിവ താഴ്ച വരിക്കുമ്പോള്‍ മറ്റുള്ളവ മെച്ചപ്പെട്ട പ്രകടനമാണ് നടത്തുന്നത്. ബിഎസ്ഇ മിഡക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ നേരിയ തോതില്‍ മാത്രമാണ് ഉയര്‍ന്നത്.

X
Top