ഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ

നേരിയ ഉയര്‍ച്ച കൈവരിച്ച് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍ ഓപ്പണ്‍ ചെയ്തു. നിലവില്‍, സെന്‍സെക്‌സ് 66.17 പോയിന്റ് അഥവാ 0.11 ശതമാനം ഉയര്‍ന്ന് 62196.74 ലെവലിലും നിഫ്റ്റി 9.80 പോയിന്റ് അഥവാ 0.05 ശതമാനം ഉയര്‍ന്ന് 18507 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. മൊത്തം 1962 ഓഹരികള്‍ മുന്നേറുമ്പോള്‍ 954 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

121 എണ്ണം മാറ്റമില്ലാതെ തുടരുകയാണ്. മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഹീറോ മോട്ടോകോര്‍പ്, ആക്‌സിസ് ബാങ്ക്,ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയാണ് നിഫ്റ്റിയില്‍ മികച്ചു നില്‍ക്കുന്നത്.സിപ്ല, ബിപിസിഎല്‍,ടൈറ്റന്‍,യുപിഎല്‍,അപോളോ ഹോസ്പിറ്റല്‍സ് എന്നി നഷ്ടം നേരിടുന്നു. മഹീന്ദ്ര ആന്റ് മഹീന്ദ്ര,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്‌സിഎല്‍,അള്‍ട്രാടെക് സിമന്റ് എന്നിവ സെന്‍സെക്‌സില്‍ നേട്ടമുണ്ടാക്കുമ്പോള്‍ എല്‍ ആന്റ് ടി, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ, ഭാരതി എയര്‍ടെല്‍, ടൈറ്റന്‍ എന്നിവയാണ് നഷ്ടത്തില്‍.

മേഖലകളില്‍, വാഹനം നിക്ഷേപകരെ ആകര്‍ഷിക്കുന്നു. എന്നാല്‍ ഫാര്‍മ, റിയാലിറ്റി രംഗങ്ങള്‍ വില്‍പന സമ്മര്‍ദ്ദത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ് 0.14 ശതമാനവും സ്‌മോള്‍ക്യാപ് 0.46 ശതമാനവും ഉയര്‍ന്നു. വിപണിയില്‍ സപ്പോര്‍ട്ട് അടിസ്ഥാനമാക്കിയ വാങ്ങല്‍ നടക്കുന്നുണ്ടെന്ന് മോതിലാല്‍ ഓസ്വാള്‍, റിസര്‍ച്ച് ഹെഡ് സിദ്ധാര്‍ത്ഥ് കീംക നിരീക്ഷിക്കുന്നു.

എന്നാല്‍ തുടര്‍ച്ചയുണ്ടാകുന്നില്ല. വരും ദിവസങ്ങളിലും കണ്‍സോളിഡേഷന്‍ തുടരുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അതേസമയം ബാങ്കിംഗ് ഓഹരികള്‍ നേട്ടമുണ്ടാക്കുന്നത് തുടരും.

ചരക്ക് വിലയിലെ കുറവ് പ്രതിരോധം,ടയര്‍,എഫ്എംസിജി,പെയ്ന്റ് എന്നിവയേയും ആകര്‍ഷകമാക്കും.

X
Top