
മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും നേട്ടമുണ്ടാക്കി.ബാങ്കിംഗ്, ഐടി ഓഹരികളില്‍ ദൃശ്യമായ വാങ്ങലും തുണച്ചു.
സെന്‍സെക്‌സ് 582.95 പോയിന്റ് അഥവാ 0.72 ശതമാനം ഉയര്‍ന്ന് 81790.12 ലെവലിലും നിഫ്റ്റി 183.40 പോയിന്റ് അഥവാ 0.74 ശതമാനം ഉയര്‍ന്ന് 25077.65 ലെവലുമാണ് ക്ലോസ് ചെയ്തത്.
മേഖലകളില്‍ നിഫ്റ്റി ഐടി 2.3 ശതമാനവും സ്വകാര്യ ബാങ്ക് 1.2 ശതമാനവുമുയര്‍ന്നു. ബ്രോഡര്‍ സൂചികകളില്‍ നിഫ്റ്റിമിഡ്ക്യാപ്100 0.9 ശതമാനവും സ്‌മോള്‍ക്യാപ്100 0.3 ശതമാനവുമാണ് നേട്ടമുണ്ടാക്കിയത്.
5 ശതമാനത്തില്‍ കൂടുതല്‍ ഉയര്‍ന്ന മാക്‌സ് ഹെല്‍ത്ത് കെയര്‍, ശ്രീരാം ഫിനാന്‍സ്, അപ്പോളോ ഹോസ്പിറ്റല്‍സ്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാന്‍സ് എന്നിവ റാലിയ്ക്ക് നേതൃത്വം നല്‍കി.
നിഫ്റ്റി50 കുതിപ്പിനുള്ള സാധ്യത നിലനിര്‍ത്തുന്നു. 25100 ന് മുകളിലുള്ള നിര്‍ണ്ണായക ബ്രേക്കൗട്ട് ഹ്രസ്വകാലത്തില്‍ സൂചികയെ 25300-25350 ലേയ്ക്ക് നയിക്കും 24970-20050 ലെവലിലായിരിക്കും സപ്പോര്‍ട്ട്.