
കൊച്ചി: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ മൂന്നാം ആഴ്ചയിലും നഷ്ടം വരിച്ചു. ഡിസംബര്‍ 23 ന് അവസാനിച്ച ആഴ്ചയില്‍, സെന്‍സെക്‌സ് 1492.52 പോയിന്റ് അഥവാ 2.43 ശതമാനം താഴ്ന്ന് 59,845.29 ലെവലിലും നിഫ്റ്റി 462.2 പോയിന്റ് അഥവാ 2.52 ശതമാനം താഴ്ന്ന് 17,806.8 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 300 ഓളം ഓഹരികള്‍ ഇരട്ട അക്ക ഇടിവ് രേഖപ്പെടുത്തിയതോടെ സ്‌മോള്‍ക്യാപ് സൂചികയ്ക്ക് 7.6 ശതമാനം നഷ്ടമായി.
ലാന്‍സര്‍ കണ്ടെയ്നേഴ്സ് ലൈന്‍സ്, ഗുഡ് ലക്ക് ഇന്ത്യ, ആന്‍ഡ്രൂ യൂള്‍ ആന്‍ഡ് കമ്പനി, മഹാനഗര്‍ ടെലിഫോണ്‍ നിഗം, ബിസിഎല്‍ ഇന്‍ഡസ്ട്രീസ്, ഇന്‍ഫിബീം അവന്യൂസ്, രാംകി ഇന്‍ഫ്രാസ്ട്രക്ചര്‍, താജ് ജിവികെ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സ്, ദീപക് ഫെര്‍ട്ടിലൈസേഴ്സ്, നാഷണല്‍ ഫെര്‍ട്ടിലൈസേഴ്സ്, രാഷ്ട്രീയ കെമിക്കല്‍സ്, പഞ്ചാബ്, ഫെര്‍ട്ടിലൈസേഴ്സ്, എച്ച്ഡിഎല്‍വി ബാങ്കുകള്‍ ഐഎഫ്സിഐ, ഹിന്ദുസ്ഥാന്‍ ഫുഡ്സ്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ഉജ്ജീവന് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ആര്‍എസ്ഡബ്ല്യുഎം, എസ്ഇപിസി എന്നിവ 20-31 ശതമാനം പൊഴിച്ചപ്പോള്‍ മോര്‍പെന്‍ ലബോറട്ടറീസ്, സിന്‍കോം ഫോര്‍മുലേഷന്‍സ്, ഐഒഎല്‍ കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ്, നെക്ടര്‍ ലൈഫ് സയന്‍സസ്, ജെബിഎം ഓട്ടോ, ന്യൂറെക്ക എന്നീ സ്‌മോള്‍ക്യാപുകള്‍ 10-34 ശതമാനം നേട്ടമുണ്ടാക്കി.
മിഡ് ക്യാപ് 5 ശതമാനമാണ് നഷ്ടമാക്കിയത്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, രാജേഷ് എക്സ്പോര്‍ട്ട്സ്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, അദാനി പവര്‍, ഐഡിബിഐ ബാങ്ക്, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, എസ്ജെവിഎന്‍, ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി, ജെഎസ്ഡബ്ല്യു എനര്‍ജി എന്നിവ തകര്‍ച്ച വരിച്ചതോടെയാണ് ഇത്. അദാനി വില്‍മര്‍, അദാനി ട്രാന്‍സ്മിഷന്‍, എഫ്എസ്എന്‍ ഇ-കൊമേഴ്സ് വെഞ്ചേഴ്സ് (നൈകാ), സൊമാറ്റോ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ടാറ്റ മോട്ടോഴ്സ് – ഡിവിആര്‍, അദാനി ഗ്രീന്‍ എനര്‍ജി, അംബുജ സിമന്റ്സ്, ടാറ്റ മോട്ടോഴ്സ് എന്നിവ 10-21 ശതമാനം പൊഴിച്ചപ്പോള്‍, ബിഎസ്ഇ ലാര്‍ജ് ക്യാപ് ഇന്‍ഡക്സ് 3 ശതമാനം ഇടിഞ്ഞു.
വിപണി മൂല്യത്തിന്റെ കാര്യത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിനാണ് കൂടുതല്‍ നഷ്ടം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ വരുന്നു. അതേസമയം, നെസ്ലെ ഇന്ത്യ, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ്, എച്ച്സിഎല്‍ ടെക്നോളജീസ് എന്നിവ വിപണി മൂല്യം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) 979.48 കോടി രൂപയുടെ അറ്റ വില്‍പന നടത്തിയപ്പോള്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ (ഡിഐഐ) 8545.06 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തി. ഡിസംബറില്‍ 8469.3 കോടി രൂപയുടെ അറ്റവില്‍പനയാണ് എഫ്‌ഐഐകള്‍ നടത്തിയത്.
ഡിഐഐയുടെ ഡിസംബര്‍ മാസ അറ്റ വാങ്ങല്‍ 19,096.68 കോടി രൂപയുടെ ഓഹരികള്‍. മേഖല സൂചികകളില്‍ നിഫ്റ്റി പൊതുമേഖല 10 ശതമാനം ദുര്‍ബലമായപ്പോള്‍ മീഡിയ 9 ശതമാനവും റിയാലിറ്റി 7 ശതമാനവും ലോഹം 6.4 ശതമാനവും വീഴ്ച വരുത്തി. അതേസമയം നിഫ്റ്റി ഫാര്‍മയ്ക്ക് 1.5 ശതമാനം കരുത്താര്‍ജ്ജിക്കാനായിട്ടുണ്ട്.






