യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

മാറ്റമില്ലാതെ വിപണി, വാഹനം,എഫ്എംസിജി,പൊതുമേഖല ബാങ്ക് മുന്നേറി

മുംബൈ: ചാഞ്ചാട്ടം നിറഞ്ഞ ദിനത്തില്‍ ഇന്ത്യന്‍ വിപണി മാറ്റമില്ലാതെ തുടര്‍ന്നു. സെന്‍സെക്‌സ് 33.01 പോയിന്റ് അഥവാ 0.05 ശതമാനം മാത്രം താഴ്ന്ന് 65446.04 ലെവലിലും നിഫ്റ്റി 9.50 പോയിന്റ് അഥവാ 0.05 ശതമാനം ഉയര്‍ന്ന് 19398.50 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1929 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1481 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

119 ഓഹരി വിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. ഐഷര്‍ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്,ടാറ്റ കണ്‍സ്യൂമര്‍ ,യുപിഎല്‍ എന്നിവയാണ് കനത്ത നഷ്ടം നേരിട്ടവ. ബജാജ് ഓട്ടോ, ഡിവിസ് ലാബ്‌സ്,ഹീറോ മോട്ടോകോര്‍പ്,മാരുതി സുസുക്കി,എച്ച്ഡിഎഫ്‌സി ലൈഫ് എന്നിവ നേട്ടമുണ്ടാക്കി.

മേഖലകളില്‍ വാഹനം,എഫ്എംസിജി,പൊതുമേഖല ബാങ്ക്,ഓയില്‍ ആന്റ് ഗ്യാസ് എന്നിവ 1 ശതമാനം ഉയര്‍ന്നപ്പോള്‍ ബാങ്കിംഗ് ഓഹരികളില്‍ വില്‍പന ദൃശ്യമായി. ബിഎസ്ഇ മിഡ്ക്യാപ്,സ്്‌മോള്‍ക്യാപുകള്‍ 0.7 ശതമാനമുയര്‍ന്നാണ് ക്ലോസ് ചെയ്തത്.

X
Top