യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

വിപണി റെക്കോര്‍ഡ് ഉയരത്തില്‍, 19550 മറികടന്ന് നിഫ്റ്റി

മുംബൈ: വ്യാഴാഴ്ച തുടക്കത്തില്‍ വിപണി റെക്കോര്‍ഡ് ഉയരം കൈവരിച്ചു. സെന്‍സെക്‌സ് 571.67 പോയിന്റ് അഥവാ 0.87 ശതമാനം ഉയര്‍ന്ന് 65965.57 ലെവലിലും നിഫ്റ്റി 162.50 പോയിന്റ് അഥവാ 0.84 ശതമാനം ഉയര്‍ന്ന് 19546 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1907 ഓഹരികള്‍ മുന്നേറുമ്പോള്‍ 954 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.

111 ഓഹരി വിലകളില്‍ മാറ്റമില്ല.ഹിന്‍ഡാല്‍കോ,ടിസിഎസ്,ടെക് മഹീന്ദ്ര,ഇന്‍ഫോസിസ്,എല്‍ടിഐ മൈന്‍ഡ്ട്രീ,എച്ച്ഡിഎഫ്‌സി ലൈഫ്,ടാറ്റ സ്റ്റീല്‍,ബ്രിട്ടാനിയ,ലാര്‍സണ്‍ ആന്റ് ടൂബ്രോ എന്നിവയാണ് നിഫ്റ്റിയില്‍ മികച്ച നേട്ടം സ്വന്തമാക്കുന്നത്. പവര്‍ഗ്രിഡ് കോര്‍പറേഷന്‍, മാരുതി സുസുക്കി,സണ്‍ഫാര്‍മ,എച്ച്‌സിഎല്‍,യുപിഎല്‍,ഡോ.റെഡ്ഡീസ്,കോള്‍ ഇന്ത്യ,ഐഷര്‍ മോട്ടോഴ്‌സ്,ഭാരതി എയര്‍ടെല്‍,ഗ്രാസിം എന്നിവ നഷ്ടം നേരിട്ടു.

മേഖലകളെല്ലാം ഉര്‍ന്നപ്പോള്‍ ലോഹം, റിയാലിറ്റി, ഐടി എന്നിവ 1 ശതമാനം വീതമാണ്‌ നേട്ടമുണ്ടാക്കുന്നത്. ബിഎസ്ഇ മിഡക്യാപ് 0.4 ശതമാനവും സ്‌മോള്‍ക്യാപ് 0.7 ശതമാനവും കരുത്താര്‍ജ്ജിച്ചു. യുഎസ് ഉപഭോക്തൃ വില പണപ്പെരുപ്പം മിതമായതാണ് വിപണിയെ സഹായിക്കുന്നത്, വിദഗ്ധര്‍ വിലയിരുത്തുന്നു.

ഇതോടെ ഫെഡ് റിസര്‍വ് നിരക്ക് വര്‍ധന പിന്‍വലിക്കാനുള്ള സാധ്യതയേറി. ശുഭാപ്തി വിശ്വാസം തുടരുമെന്ന് മെഹ്ത ഇക്വിറ്റീസിലെ പ്രശാന്ത് തപ്‌സെ പ്രതീക്ഷിക്കുന്നു.

X
Top