
മുംബൈ: രണ്ട് ദിവസത്തെ നഷ്ടത്തിന് ശേഷം ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റ് തിങ്കളാഴ്ച ഉയര്‍ന്നു. സെന്‍സെക്‌സ് 99.08 പോയിന്റ് അഥവാ 0.16 ശതമാനം ഉയര്‍ന്ന് 62724.71 ലെവലിലും നിഫ്റ്റി50 38.10 പോയിന്റ് അഥവാ 0.21 ശതമാനം ഉയര്‍ന്ന് 18601.50 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഗ്യാപ് അപ് ഓപ്പണിംഗ് നടത്തിയ സൂചികകള്‍ എല്ലാ സെഷനുകളിലും നേട്ടം തുടര്‍ന്നു.
ബിപിസിഎല്‍, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ഇന്‍ഫോസിസ്, എന്‍ടിപിസി, അദാനി എന്റര്‍പ്രൈസസ് എന്നിവയാണ് നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നത്. പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോ, സിപ്ല, മാരുതി സുസുക്കി, ടൈറ്റന്‍ കമ്പനി എന്നിവ നഷ്ടത്തിലായി. മേഖലകളില്‍ മൂലധന ചരക്കുകള്‍ അരശതമാനം താഴ്ന്നപ്പോള്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, പൊതുമേഖലാ ബാങ്ക്, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, റിയല്‍റ്റി എന്നിവയാണ് നേട്ടമുണ്ടാക്കിയത്.
0.5-1 ശതമാനമായിരുന്നു ഈ മേഖലകള്‍ കുറിച്ച വളര്‍ച്ച. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ അരശതമാനം വീതം കരുത്താര്‍ജ്ജിച്ചു.






