
മുംബൈ: തിങ്കളാഴ്ച തുടക്കത്തില്‍ വിപണി നേട്ടത്തിലായി. സെന്‍സെക്‌സ് 152.20 പോയിന്റ് അഥവാ 0.25 ശതമാനം ഉയര്‍ന്ന് 62180.10 ലെവലിലും നിഫ്റ്റി50 41.20 പോയിന്റ് അഥവാ 0.22 ശതമാനം ഉയര്‍ന്ന് 18356 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1276 ഓഹരികള്‍ മുന്നേറുമ്പോള്‍ 821 ഓഹരികള്‍ തിരിച്ചടി നേരിടുന്നു.
164 ഓഹരിവിലകളില്‍ മാറ്റമില്ല. ടാറ്റ മോട്ടോഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍,ഇന്‍ഫോസിസ്,നെസ്ലെ,പവര്‍ഗ്രിഡ്,ടെക് മഹീന്ദ്ര,വിപ്രോ,എച്ച്ഡിഎഫ്‌സി,എച്ച്‌സിഎല്‍,ടൈറ്റന്‍,എല്‍ടി,അള്‍ട്രാസിമന്റ്,എച്ച്ഡിഎഫ്‌സി,ബജാജ് ഫിനാന്‍സ്,മഹീന്ദ്ര ആന്റ് മഹീന്ദ്ര,ഭാരതി എയര്‍ടെല്‍,ടിസിഎസ്,കോടക് ബാങ്ക്,ആക്‌സിസ് ബാങ്ക്, ഐടിസി എന്നിവയാണ് മികച്ച നേട്ടം കൈവരിക്കുന്നത്. എന്‍ടിപിസി,റിലയന്‍സ്,ബജാജ് ഫിന്‍സര്‍വ്,ഐസിഐസിഐ ബാങ്ക്,സണ്‍ഫാര്‍മ,എസ്ബിഐ,മാരുതി,ടാറ്റ സ്റ്റീല്‍,ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് നഷ്ടത്തിലായി.
മേഖലകളില്‍ മീഡിയ,മെറ്റല്‍,ഫാര്‍മ,ഹെല്‍ത്ത്‌കെയര്‍,ഓയില്‍ ആന്റ്ഗ്യാസ് എന്നിവ ഇടിവ് നേരിട്ടപ്പോള്‍ റിയാലിറ്റി 1.64 ശതമാനവും എഫ്എംസിജി 0.52 ശതമാനവും വാഹനം 0.74 ശതമാനവും ഉയര്‍ന്നു. ബിഎസ്ഇ സ്‌മോള്‍ക്യാപ് 0.31 ശതമാനവും മിഡ്ക്യാപ് 0.28 ശതമാനവും കരുത്താര്‍ജ്ജിച്ചിട്ടുണ്ട്.
കര്‍ണ്ണാടക തെരഞ്ഞെടുപ്പ് ഫലം, വാള്‍സ്ട്രീറ്റ് തകര്‍ച്ച എന്നിവ കാരണം നിക്ഷേപകര്‍ ജാഗ്രത പാലിക്കാന്‍ സാധ്യതയുണ്ട്, പ്രശാന്ത് തപ്‌സെ, സീനിയര്‍ വിപി (റിസര്‍ച്ച്), മേത്ത ഇക്വിറ്റീസ് നിരീക്ഷിക്കുന്നു. മാത്രമല്ല, മൊത്തവില സൂചിക പണപ്പെരുപ്പ ഡാറ്റ പുറത്തുവരുന്നത് ആര്‍ബിഐ നയങ്ങളെ സ്വാധീനിക്കും.






