പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

400 പോയിന്റ് നഷ്ടപ്പെടുത്തി സെന്‍സെക്‌സ്, നിഫ്റ്റി 17900 ന് താഴെ

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും താഴ്ച വരിച്ചു. സെന്‍സെക്‌സ് 452.90 പോയിന്റ് അഥവാ 0.75 ശതമാനം താഴ്ന്ന് 59,900 ലെവലിലും നിഫ്റ്റി 0.74 ശതമാനം താഴ്ന്ന് 7,859.50 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. മൊത്തം 1392 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2007 എണ്ണമാണ് തിരിച്ചടി നേരിട്ടത്.

128 ഓഹരികള്‍ മാറ്റമില്ലാതെ തുടര്‍ന്നു. എച്ച്ഡിഎഫ്‌സി ബാങ്ക്,ഐസിഐസിഐ ബാങ്ക്,ഇന്‍ഫോസിസ്,എച്ച്ഡിഎഫ്‌സി,ബജാജ് ഫിനാന്‍സ്, ടിസിഎസ് എന്നിവയാണ് കനത്ത നഷ്ടം നേരിട്ടവ.ബ്രിട്ടാനിയ,റിലയന്‍സ്,മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഒഎന്‍ജിസി,നെസ്ലെ ഇന്ത്യ,ബജാജ് ഓട്ടോ,ഐടിസി എന്നിവ നേട്ടമുണ്ടാക്കി.

ബിഎസ്ഇ സ്‌മോള്‍ക്യാപ്, മിഡ്ക്യാപ് സൂചികകള്‍ 0.73 ശതമാനം വീതമാണ് ദുര്‍ബലമായത്.ഫെഡ് റിസര്‍വ് കര്‍ശന നയങ്ങളിലേയ്ക്ക് മടങ്ങുമെന്ന സൂചനയാണ് വിപണികളെ തളര്‍ത്തുന്നത്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ നിരീക്ഷിക്കുന്നു. വിദേശ നിക്ഷേപകരുടെ പിന്‍മാറ്റവും ഐടി ഓഹരികളുടെ താഴ്ചയുമാണ് മറ്റ് കാരണങ്ങള്‍.

X
Top