ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖല

തിരുത്തല്‍ വരുത്തി ബെഞ്ച് മാര്‍ക്ക് സൂചികകള്‍

മുംബൈ: തുടര്‍ച്ചയായ ഏഴ് ദിവസത്തെ റാലിയ്ക്ക് ശേഷം ബെഞ്ച് മാര്‍ക്ക് സൂചികകള്‍ തിരുത്തല്‍ വരുത്തുന്നു. സെന്‍സെക്‌സ് 344.86 പോയിന്റ് അഥവാ 0.54 ശതമാനം ഉയര്‍ന്ന് 62939.33 ലെവലിലും നിഫ്റ്റി 101.70 പോയിന്റ് അഥവാ 0.54 ശതമാനം ഉയര്‍ന്ന് 18710.80 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1773 ഓഹരികള്‍ മുന്നേറുമ്പോള്‍ 1094 ഓഹരികളാണ് തിരിച്ചടി നേരിടുന്നത്.

135 എണ്ണത്തിന്റെ വിലകളില്‍ മാറ്റമില്ല. മേഖലാടിസ്ഥാനത്തില്‍, ലോഹം, ഓയില്‍ ആന്റ് ഗ്യാസ്, റിയാലിറ്റി എന്നിവ നേട്ടമുണ്ടാക്കി. വാഹനം, ഊര്‍ജ്ജം എന്നിവ 1 ശതമാനത്തിലധികം ദുര്‍ബലമാവുകയും ചെയ്തു.

ബിഎസ്ഇ മിഡ് ക്യാപ്പ്, സ്‌മോള്‍ ക്യാപ്പ് സൂചികകള്‍ നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. അപോളോ ഹോസ്പിറ്റല്‍സ്, ഒഎന്‍ജിസി, ഗ്രാസിം, അദാനി പോര്‍ട്ട്‌സ്, ടാറ്റ സ്റ്റീല്‍, ബജാജ് ഫിന്‍സര്‍വ്, കോള്‍ ഇന്ത്യ, ടെക് മഹീന്ദ്ര, ബിപിസിഎല്‍, റിലയന്‍സ്, ഡോ.റെഡ്ഡീസ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. അതേസമയം ഐഷര്‍ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്റ മഹീന്ദ്ര, ഡിവിസ് ലാബ്‌സ്, സിപ്ല, ടാറ്റ കണ്‍സ്യൂമര്‍, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ടിസിഎസ്, യുപിഎല്‍, ഏഷ്യന്‍ പെയ്ന്റ്, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോര്‍ കമ്പനി,നെസ്ലെ, എച്ച്ഡിഎഫ്‌സി എന്നിവ നഷ്ടം നേരിടുകയാണ്.

മൂല്യനിര്‍ണ്ണയം വളരെ ഉയര്‍ന്നാണിരിക്കുന്നതെന്നും കൂടുതല്‍ പിഇ വികാസത്തിന് സാധ്യതയില്ലെന്നും ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നുണ്ട്.ഏകീകരണം സംഭവിക്കാനുള്ള സാധ്യതയാണ് നിലവിലുള്ളത്.

X
Top