തീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പ്രഖ്യാപനം ശ്രദ്ധേയം’കായികരംഗത്തെ കുതിപ്പിനായി ‘മിഷൻ 2036’സിനിമാ മേഖലക്കായി ബജറ്റിൽ വൻപ്രഖ്യാപനങ്ങൾ

താഴ്ച വരിച്ച് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ബുധനാഴ്ച തുടക്കത്തില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ താഴ്ച വരിച്ചു. സെന്‍സെക്‌സ് 365.80 പോയിന്റ് അഥവാ 0.60 താഴ്ന്ന് 60928.40 ലെവലിലും നിഫ്റ്റി 113.40 പോയിന്റ് അഥവാ 0.62 ശതമാനം താഴ്ന്ന് 18119.10 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. മൊത്തം 1086 ഓഹരികള്‍ മുന്നേറുമ്പോള്‍ 1825 എണ്ണം തിരിച്ചടി നേരിടുന്നു.

144 ഓഹരി വിലകളില്‍ മാറ്റമില്ല. എച്ച്ഡിഎഫ്‌സി ലൈഫ്, സണ്‍ഫാര്‍മ,ഡിവിസ് ലാബ്‌സ്,എസ്ബിഐ ലൈഫ്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് നിഫ്റ്റിയില്‍ മികച്ചു നില്‍ക്കുന്നവ. ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, കോള്‍ഇന്ത്യ,ജെസ്ഡബ്ല്യു സ്റ്റീല്‍,ഹിന്‍ഡാല്‍കോ എന്നീ ഓഹരികള്‍ പിന്‍വാങ്ങുകയാണ്.

ഫാര്‍മയൊഴികെയുള്ള മേഖലകള്‍ നഷ്ടം വരിച്ചു. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.80 ശതമാനം, 0.50 ശതമാനം എന്നിങ്ങനെയാണ് ഇടിവ് നേരിട്ടത്. നിഫ്റ്റി ഹ്രസ്വകാല ഏകീകരണത്തിലാണെങ്കിലും ശ്രേണിയുടെ മുകളിലെ അറ്റത്തേക്ക് നീങ്ങുകയാണ്, ഗൗരവ് രത്നപര്‍ഖി, ടെക്നിക്കല്‍ റിസര്‍ച്ച് മേധാവി, ബിഎന്‍പി പാരിബാസ് ഷെയര്‍ഖാന്‍ നിരീക്ഷിക്കുന്നു.

ട്രെന്‍ഡ്ലൈനും പ്രതിദിന മൂവിംഗ് ആവറേജുകളുമാണ് പ്രതിരോധമാകുന്നത്. തടസ്സങ്ങള്‍ മറികടക്കാന്‍ ബുള്ളുകള്‍ തയ്യാറെടുക്കുന്നു. ഹ്രസ്വകാലത്തില്‍ 18,400 ടെസ്റ്റ് ചെയ്യാന്‍ നിഫ്റ്റിയ്ക്ക്ാകും.

18,080-18,000 ലാണ് പിന്തുണ.

X
Top