ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

280 പോയിന്റ് താഴ്ന്ന് സെന്‍സെക്‌സ്, നിഫ്റ്റി 18200 നരികെ, വാഹന ഓഹരികള്‍ ഉയര്‍ന്നു

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വെള്ളിയാഴ്ച നഷ്ടത്തില്‍ തുടങ്ങി. ലോഹ ഓഹരികളിലെ തകര്‍ച്ചയാണ് കാരണം. സെന്‍സെക്‌സ് 213.74 പോയിന്റ് അഥവാ 0.35 ശതമാനം താഴ്ന്ന് 61690.78 ലെവലിലും നിഫ്റ്റി 67.50 പോയിന്റ് അഥവാ 0.37 ശതമാനം താഴ്ന്ന് 18229.50 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്.

1430 ഓഹരികള്‍ മുന്നേറുമ്പോള്‍ 1392 ഓഹരികള്‍ തിരിച്ചടി നേരിടുന്നു. 137 ഓഹരി വിലകളില്‍ മാറ്റമില്ല. മഹീന്ദ്ര ആന്റ് മഹീന്ദ്ര, എസ്ബിഐ,ടാറ്റ മോട്ടോഴ്‌സ്,ആക്‌സിസ് ബാങ്ക്, ടൈറ്റന്‍ എന്നിവയാണ് നേട്ടത്തിലുള്ള ഓഹരികള്‍.

ടാറ്റ സ്റ്റീല്‍,പവര്‍ഗ്രിഡ് കോര്‍പ്,എന്‍ടിപിസി,ലാര്‍സണ്‍ ആന്റ് ടൗബ്രോ,ഐടിസി നഷ്ടം വരിച്ചു. മേഖലകളില്‍ ലോഹം 1 ശതമാനവും മീഡിയ 1.49 ശതമാനവും ഇടിവ് നേരിട്ടപ്പോള്‍ വാഹനം 0.78 ശതമാനം ഉയര്‍ന്നു.

ബിഎസ്ഇ സ്‌മോള്‍ക്യാപ് 0.14 ശതമാനവും മിഡ്്ക്യാപ് 0.047 ശതമാനവും കരുത്താര്‍ജ്ജിച്ചിട്ടുണ്ട്.

X
Top