ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

വിപണിയില്‍ മുന്നേറ്റം, നിഫ്റ്റി 18700 നരികെ, 318 പോയിന്റ് നേടി സെന്‍സെക്‌സ്

മുംബൈ: ചൊവ്വാഴ്ച തുടക്കത്തില്‍ വിപണി നേട്ടത്തിലായി. സെന്‍സെക്‌സ് 318.23 പോയിന്റ് അഥവാ 0.51 ശതമാനം ഉയര്‍ന്ന് 63042.94 ലെവലിലും നിഫ്റ്റി 88.20 പോയിന്റ് അഥവാ 0.47 ശതമാനം ഉയര്‍ന്ന് 18689.70 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 2100 ഓഹരികള്‍ മുന്നേറുമ്പോള്‍ 896 എണ്ണം തിരിച്ചടി നേരിടുന്നു.

116 ഓഹരി വിലകളില്‍ മാറ്റമില്ല. ഏഷ്യന്‍ പെയിന്റ്‌സ്,ഐടിസി,ടൈറ്റന്‍,നെസ്ലെ,ഹിന്ദുസ്ഥാന്‍ യൂണിലിവര്‍,ടാറ്റ കണ്‍സ്യൂമര്‍, ആക്‌സിസ് ബാങ്ക്,ഡിവിസ് ലാബ്‌സ്,ജെഎസ്ഡബ്ല്യു സ്റ്റീല്‍ എന്നീ ഓഹരികളാണ് മികച്ച നേട്ടം സ്വന്തമാക്കുന്നത്. ഹീറോ മോട്ടോര്‍,കോടക് ബാങ്ക്,അദാനി പോര്‍ട്ട്‌സ്,എച്ച്‌സിഎല്‍,എച്ച്ഡിഎഫ്‌സി ലൈഫ്, ബജാജ് ഓട്ടോ എന്നിവ കനത്ത നഷ്ടം നേരിടുന്നു.

മേഖലകളെല്ലാം ഉയര്‍ന്നപ്പോള്‍ എഫ്എംസിജി 1.30 ശതമാനവും ഹെല്‍ത്ത്‌കെയര്‍ 0.71 ശതമാനവും ഐടി 0.60 ശതമാനവും നേട്ടം കൊയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.72 ശതമാനവും 0.64 ശതമാനവുമാണ് കരുത്താര്‍ജ്ജിച്ചത്.

യുഎസ് വിപണിയുടെ ചുവടുപിടിച്ചാണ് സൂചികകള്‍ മുന്നേറുന്നത്, മേഹ്ത ഇക്വിറ്റീസിലെ പ്രശാന്ത് തപ്‌സെ നിരീക്ഷിക്കുന്നു. യുഎസ് ഫെഡ് റിസര്‍വ് നിരക്ക് വര്‍ധിപ്പിക്കില്ലെന്ന വിശ്വാസമാണ് വിപണികളെ നയിക്കുന്നത്.

X
Top