ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

പിഇ, വിസി സ്‌ക്കീമുകള്‍ നിയന്ത്രിക്കാന്‍ സെബി

മുംബൈ: സ്‌കീമുകള്‍ പ്രത്യേക വലയത്തില്‍ പെടുത്തി നിയന്ത്രിക്കണമെന്ന് മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി), പ്രൈവറ്റ് ഇക്വിറ്റി (പിഇ), വെഞ്ച്വര്‍ ക്യാപിറ്റല്‍ (വിസി) ഫണ്ടുകളോട് നിര്‍ദ്ദേശിച്ചു. ഒരു സ്‌ക്കീം നേരിടുന്ന ബാധ്യതകളും സമ്മര്‍ദ്ദങ്ങളും മറ്റൊരു സ്‌ക്കീമിനെ ബാധിക്കാതിരിക്കാനാണ് ഇത്. ഇതര നിക്ഷേപ ഫണ്ടുകളെ (എഐഎഫ്) -പ്രൈവറ്റ് ഇക്വിറ്റി, വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ടുകള്‍- പിന്തുടരുന്ന സമ്പന്നരായ വിദേശ നിക്ഷേപകര്‍, ഓഫ്‌ഷോര്‍ സ്ഥാപനങ്ങള്‍, പ്രവാസി നിക്ഷേപകര്‍ എന്നിവര്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്.

ഫണ്ട് വ്യവസായ ഉദ്യോഗസ്ഥരും മുതിര്‍ന്ന വിദഗ്ധരും അടങ്ങുന്ന ബദല്‍ നിക്ഷേപ നയ ഉപദേശക സമിതിയുടെ യോഗത്തിലാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഇക്കാര്യം അവതരിപ്പിച്ചത്. ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണ മൂര്‍ത്തിയുടെ കീഴില്‍, 2015ല്‍ സെബി തന്നെയാണ് ഉപദേശക സമിതി രൂപീകരിച്ചത്. എഐഎഫ് നിയമങ്ങളില്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ മാറ്റം വരുത്തിയേക്കുമെന്നും ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ ഇതര നിക്ഷേപഫണ്ടുകളെ നിയന്ത്രിക്കുന്നതിനായി പ്രത്യേക നിയമമില്ല. 20 ഓളം എഐഎഫുകളുടെ ഓഫീസില്‍ സെബി അധികൃതര്‍ ഈയിടെ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരുന്നു. ആഭ്യന്തര സ്വകാര്യ ഇക്വിറ്റികളും ഹെഡ്ജ് ഫണ്ടുകളും സെബി അധികൃതര്‍ സന്ദര്‍ശിച്ചതില്‍ ഉള്‍പ്പെടുന്നു.

സെക്യൂരിറ്റി നിയമങ്ങള്‍ പാലിക്കുന്നതില്‍ സ്ഥാപനങ്ങള്‍ എത്രമാത്രം വിജയിച്ചിട്ടുണ്ട് എന്ന കാര്യം മാര്‍ക്കറ്റ് റെഗുലേറ്റര്‍ പരിശോധിച്ചു. പോര്‍ട്ട്‌ഫോളിയോ മാനദണ്ഡങ്ങള്‍ പാലിക്കുക, നിക്ഷേപകരെ കാര്യങ്ങള്‍ സമയത്ത് അറിയിക്കുക തുടങ്ങിയ കാര്യങ്ങള്‍ പാലിക്കുന്നുണ്ടോ എന്നാണ് സെബി അന്വേഷിക്കുന്നത്.

X
Top