
മുംബൈ: സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഇന്‍ഡെക്‌സ് ഓപ്ഷനുകള്‍ക്ക് ഉയര്‍ന്ന ഇന്‍ട്രാഡേ പരിധികള്‍ അനുവദിച്ചു. ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തിലാകുന്ന നീക്കം മാര്‍ജിനേക്കാള്‍ ഉയര്‍ന്ന പൊസിഷെനെടുക്കാന്‍ നിക്ഷേപകരെ അനുവദിക്കും.
ഇതിനായി ബ്രോക്കര്‍മാര്‍ കര്‍ശനമായ റിസ്‌ക്ക് മോണിറ്ററിംഗ്, റിപ്പോര്‍ട്ടിംഗ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. തല്‍സമയ, ഓട്ടോമേറ്റഡ് നഷ്ടസാധ്യത പരിശോധന, എക്‌സ്‌പോഷ്വറുകളുടേയും ലംഘനങ്ങളുടേയും ദൈനംദിന റിപ്പോര്‍ട്ടുകള്‍, മാര്‍ജിന്‍ ദിവസം മുഴുവന്‍ നിലനിര്‍ത്തുക എന്നിവയാണ് സെബി നിഷ്‌ക്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍.
റെഗുലേറ്റര്‍ അഗീകരിച്ച നഷ്ട സാധ്യത സംവിധാനങ്ങളും ഏര്‍പ്പെടുത്തണം. കൂടുതല്‍ ചെറുകിട നിക്ഷേപകര്‍ ഇന്‍ഡെക്‌സ് ഓപ്ഷന്‍ ട്രേഡിംഗില്‍ പങ്കെടുക്കുന്ന സാഹചര്യത്തിലാണ് മാറ്റം.
ഇതോടെ ചെറിയ സംഖ്യയില്‍ വലിയ ട്രേഡ് നടത്താന്‍ നിക്ഷേപകര്‍ക്കാകും. അതേസമയം നഷ്ട സാധ്യതയേറും.