ദേശീയ യൂറിയ നിക്ഷേപ നയത്തിനു കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം1.27 ലക്ഷം കോടിയുടെ സെമി കണ്ടക്ടർ 2.0ന് അനുമതിവിന്‍ഡ്ഫാള്‍ നികുതി വര്‍ധിപ്പിച്ച് കേന്ദ്രസര്‍ക്കാര്‍പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ നേട്ടം ഇന്ത്യയ്ക്ക്; ആഗോള ഹബ്ബുകള്‍ ഇന്ത്യയിലേക്ക് മാറ്റാന്‍ വന്‍കിട കമ്പനികള്‍അമേരിക്കയിലേക്കുള്ള ഇന്ത്യൻ കയറ്റുമതിയില്‍ ഇടിവ്

മ്യൂച്വല്‍ഫണ്ട് ട്രസ്റ്റികളുടെ അധികാര പരിധി ഉയര്‍ത്താന്‍ സെബി

ന്യൂഡല്‍ഹി: മ്യൂച്വല്‍ ഫണ്ട് ട്രസ്റ്റികളുടെ റോളും ഉത്തരവാദിത്തവും വര്‍ദ്ധിപ്പിക്കാന്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). യൂണിറ്റ് ഹോള്‍ഡര്‍മാരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനായാണ് മൂലധന മാര്‍ക്കറ്റ് റെഗുലേറ്റര്‍ ട്രസ്റ്റികള്‍ക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കുന്നത്. കൂടാതെ, അസറ്റ് മാനേജ്മെന്റ് കമ്പനി (എഎംസി) ബോര്‍ഡ് ഉത്തരവാദിത്തം വര്‍ദ്ധിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്.

പൊതു അറിയിപ്പുകള്‍ പ്രചരിപ്പിക്കുന്നതിന് ഒരു പൊതു പ്ലാറ്റ്‌ഫോം, യൂണിറ്റ് ഹോള്‍ഡര്‍ പ്രൊട്ടക്ഷന്‍ കമ്മിറ്റി (യുഎച്ച്പിസി) എഎംസി ബോര്‍ഡ് രൂപീകരണം എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍. ജീവനക്കാരുടെ വിപണി ദുരുപയോഗം, അസറ്റ് ബേസ് വര്‍ദ്ധിപ്പിക്കുന്നതിന തെറ്റായി വില്‍ക്കല്‍ എന്നീ നടപടികള്‍ നിരീക്ഷിക്കാന്‍ സെബി ട്രസ്റ്റികളെ ചുമതലപ്പെടുത്തുന്നു.

എഎംസി ഈടാക്കുന്ന ഫീസിന്റെയും ചെലവുകളുടെയും ഉത്തരവാദിത്തം ട്രസ്റ്റികള്‍ക്കായിരിക്കും. ചാര്‍ജ്ജുകള്‍ താരതമ്യത്തിന് വിധേയമാക്കണം. സ്‌പോണ്‍സര്‍ക്ക് അനാവശ്യ നേട്ടങ്ങളൊന്നും ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കണം.

കെവൈസി പൂര്‍ണ്ണമല്ലാത്ത പോര്‍ട്ട്‌ഫോളിയോകളിന്മേലുള്ള നടപടികള്‍ കാലാനുസൃതമായി അവലോകനം ചെയ്യപ്പെടണമെന്നും വലോകനം നടക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തണമെന്നും സെബി ട്രസ്റ്റുകളോട് ആവശ്യപ്പെടുന്നു. എഎംസിയുടെ പ്രവര്‍ത്തനം സ്വതന്ത്രമായി വിലയിരുത്തപ്പെടേണ്ടതുണ്ട്.

ട്രസ്റ്റിമാരുടെ മേല്‍നോട്ടം സുഗമമാക്കുന്നതിന്, എഎംസികകള്‍ വിശകലന വിവരങ്ങള്‍ ലഭ്യമാക്കണം, ട്രസ്റ്റികള്‍ പ്രാഥമികമായി എഎംസികളില്‍ നിന്നാണ് ഡാറ്റകള്‍ ശേഖരിക്കേണ്ടത്.

X
Top