ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

ഓൺലൈൻ ബോണ്ട് വ്യാപാര പ്ലാറ്റ്ഫോമുകൾ നിയന്ത്രിക്കാൻ സെബി

മുംബൈ: ഓൺലൈൻ ബോണ്ട് ട്രേഡിങ് പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കുന്നതിന് സെബി കർശന വ്യവസ്ഥകള്‍ കൊണ്ടുവന്നേക്കും. നിക്ഷേപകർക്ക്, പ്രത്യേകിച്ച് സ്ഥാപനേതര നിക്ഷേപകർക്ക്ര്യക്ഷമമായ ട്രേഡിങും, നിക്ഷേപക സംരക്ഷണ മാനദണ്ഡങ്ങളും ഏർപ്പെടുത്തുകയാണ് ലക്ഷ്യം. ഓൺലൈൻ ബോണ്ട് പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്നുള്ള നിർദേശം കുറച്ചു നാളുകളായി പല കോണുകളിൽനിന്നും ഉയർന്നിരുന്നു.

ഓൺലൈൻ ബോണ്ട് പ്ലാറ്റ്‌ഫോമുകൾ, സെബിയിൽ സ്റ്റോക്ക് ബ്രോക്കർമാരായി റജിസ്റ്റർ ചെയ്യണമെന്നും നിർദേശമുണ്ട്. കൂടാതെ, ഈ സ്ഥാപനങ്ങൾക്ക് സ്റ്റോക്ക്-ബ്രോക്കർ നിയന്ത്രണങ്ങൾ ബാധകമായിരിക്കും, അത് അവരുടെ പ്രവർത്തനങ്ങളും റിസ്ക് മാനേജ്മെന്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിയന്ത്രിക്കും. ഓൺലൈൻ ബോണ്ട് പ്ലാറ്റ്‌ഫോമുകളിൽ വാങ്ങുന്നതും വിൽക്കുന്നതും ലിസ്റ്റ് ചെയ്ത ഡെറ്റ് സെക്യൂരിറ്റികൾ മാത്രമായിരിക്കണമെന്നും സെബി നിർദ്ദേശിച്ചിട്ടുണ്ട്. പ്ലാറ്റ്‌ഫോമുകൾ അവരുടെ വെബ്‌സൈറ്റിൽ ലഭ്യമായ ഡെറ്റ് സെക്യൂരിറ്റികളുടെ ലിസ്റ്റ്, റേറ്റിങഉകൾ, ബന്ധപ്പെട്ട അപകടസാധ്യതകൾ, ഡെറ്റ് സെക്യൂരിറ്റികളെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ എന്നിവയും നൽകണം. ഓഗസ്റ്റ് 12-നകം പൊതുജനങ്ങൾക്ക് ഇതേക്കുറിച്ച് പ്രതികരിക്കാം.

X
Top