വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

പബ്ലിക് ഇഷ്യുവുമായി ബന്ധപ്പെട്ട എന്‍ഒസി; സര്‍ക്കുലര്‍ പുറത്തിറക്കി സെബി

മുംബൈ: കമ്പനികള്‍ക്ക് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) നല്‍കുന്നതുമായി ബന്ധപ്പെട്ട് സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) സര്‍ക്കുലര്‍ പുറത്തിറക്കി. സബ്‌സ്‌ക്രിപ്ഷന്‍ ലിസ്റ്റ് തുറക്കുന്നതിന് മുമ്പ്, ഒരു ഇഷ്യൂവര്‍, ഇഷ്യൂ വലുപ്പത്തിന്റെ 1 ശതമാനത്തിന് തുല്യമായ തുക നിയുക്ത സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിക്ഷേപിക്കേണ്ടതുണ്ട്.

സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയില്‍ (സെബി) നിന്ന് എന്‍ഒസി നേടിയ ശേഷം ഈ തുക ഇഷ്യൂ ചെയ്യുന്നവര്‍ക്ക് പിന്നീട് തിരിച്ചു നല്‍കും. എന്‍ഒസി ലഭിക്കുന്നതിനായി, ലിസ്റ്റിംഗിന് ശേഷം കമ്പനി ലെറ്റര്‍ഹെഡില്‍ നിര്‍ദ്ദിഷ്ട ഫോര്‍മാറ്റില്‍ അപേക്ഷ സമര്‍പ്പിക്കണം.

ബന്ധപ്പെട്ട എല്ലാ പരാതികളും പിഐഎല്‍എംബി / ഇഷ്യൂവര്‍ പരിഹരിച്ചിട്ടുണ്ടെങ്കില്‍ എന്‍ഒസിക്കായുള്ള അപേക്ഷ പോസ്റ്റ് ഇഷ്യൂ ലീഡ് മര്‍ച്ചന്റ് ബാങ്കര്‍ (പിഐഎല്‍എംബി) ഫയല്‍ ചെയ്യുമെന്ന് സെബി സര്‍ക്കുലറില്‍ പറയുന്നു. ഈ വിഷയത്തില്‍ നേരത്തെ ഇറക്കിയ സര്‍ക്കുലറുകള്‍ പുതിയ സര്‍ക്കുലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

X
Top