ജിഎസ്ടി ഇളവു നിഷേധം: പരാതിക്കു പുതിയ സംവിധാനവുമായി കേന്ദ്രംസംസ്ഥാനങ്ങൾക്ക് 17,000 കോടി ജിഎസ്ടി നഷ്ടപരിഹാരം; കേരളത്തിന് 773 കോടി ലഭിക്കുംകേന്ദ്ര നികുതിവരുമാനം ലക്ഷ്യം മറികടന്നേക്കുംരാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് താഴേക്ക്ബജറ്റ് കമ്മി കുറഞ്ഞത് 50 ബേസിസ് പോയിന്റ് താഴ്ത്താന്‍ കേന്ദ്രം

വഞ്ചനാപരമായ വ്യാപാരം: സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും പിഴചുമത്തി സെബി

മുംബൈ: ഓഹരിവിലയില്‍ കൃത്രിമം നടത്തിതിന് സണ്‍റൈസ് ഏഷ്യന്‍ ലിമിറ്റഡ്(എസ്എഎല്‍) നും അതിന്റെ അഞ്ച് ഡയറക്ടര്‍മാര്‍ക്കും മറ്റ് 80 സ്ഥാപനങ്ങള്‍ക്കും മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) 1 കോടി രൂപ പിഴ ചുമത്തി. പിഴ ഒറ്റയ്‌ക്കോ വെവ്വേറെയോ അടയക്കാം. കൊല്‍ക്കത്ത ഇന്‍കം ടാക്‌സ് ഡയറക്ടറുടെ പരാതിയെ തുടര്‍ന്നാണ് നടപടി.
സണ്‍റൈസ് ഏഷ്യന്‍ ലിമിറ്റഡിന്റെ ഓഹരിവ്യാപാരത്തില്‍ സെബി കൃത്രിമത്വം കണ്ടത്തുകയായിരുന്നു. ഒക്ടോബര്‍ 2012 തൊട്ട് സെപ്തംബര്‍ 2015 വരെയുള്ള കാലയളവില്‍ ഓഹരിയില്‍ കൃത്രിമം നടന്നതായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ കണ്ടെത്തി. ലയനത്തിന്റെ പേര് പറഞ്ഞ് കമ്പനി ഡയറക്ടര്‍മാരും മറ്റ് 80 സ്ഥാപനങ്ങളും ഓഹരിവില കൃത്രിമമായി വര്‍ധിപ്പിച്ചു.
മൊത്തം 86 കക്ഷികളില്‍ രണ്ട് പേര്‍ നിര്യാതരായി. ഒരാള്‍ സെബിയുമായി കേസ് ഒത്തുതീര്‍ന്നു. സെപ്തംബര്‍ 6 2021 തൊട്ട് ഒരുവര്‍ഷത്തേയ്ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പ്രവേശിക്കുന്നതില്‍ നിന്നും സെബി കക്ഷികളെ തടഞ്ഞിരുന്നു.

X
Top