കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി: കേന്ദ്രസർക്കാരിനെ വീണ്ടും സമീപിച്ച് കേരളംജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണല്‍ ഉടൻ പ്രവര്‍ത്തനക്ഷമമായേക്കുംവയോജന പാർപ്പിട വിപണി വൻ വളർച്ചയിലേക്ക്റഷ്യൻ എണ്ണ വാങ്ങിയതിന്റെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രംഇന്ത്യ 18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

എഎംസി ഓഹരി നിയന്ത്രണം എച്ച്ഡിഎഫ്സി ബാങ്കിന്

മുംബൈ: എച്ച്ഡിഎഫ്സി അസറ്റ് മാനേജ്‌മെന്റ് കമ്പനിയുടെ (എഎംസി) ഓഹരികളുടെ നിയന്ത്രണം എച്ച്ഡിഎഫ്സി ബാങ്കിന് നല്കാൻ സെക്യൂരിറ്റീസ് ആൻ‌‌ഡ് എക്സ്ചേഞ്ച് ബോ‌ർഡ് ഒഫ് ഇന്ത്യയുടെ (സെബി)അനുമതി.

ലയനത്തിന്റെ ഭാഗമായാണ് എച്ച്ഡിഎഫ്സി ലിമിറ്റഡിന് സെബിയുടെ അനുമതി ലഭിച്ചത്. എച്ച്ഡിഎഫ്സി മ്യൂച്ചൽ ഫണ്ടിന്റെയും കൂടി ഉപസ്ഥാപനമാണ് എച്ച്ഡിഎഫ്സി എഎംസി. സെബിയുടെ എല്ലാ വ്യവസ്ഥകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എച്ച്ഡിഎഫ്സി എഎംസിയോട് നിർദ്ദേശിച്ചിട്ടുണ്ട്.

അടുത്ത സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തോടെ ലയനം പൂർത്തിയാകുമെന്നാണ് ബാങ്ക് കണക്കാക്കുന്നത്.

ഇന്ത്യയുടെ കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലയനം കഴിഞ്ഞ വർഷം ഏപ്രിൽ 4 നാണ് എച്ച്ഡിഎഫ്സി ബാങ്ക് പ്രഖ്യാപിച്ചത്.

ഏകദേശം 40 ബില്യൺ ഡോളർ മൂല്യമുള്ള ഇടപാടിലൂടെയാണ് എച്ച്ഡിഎഫ്സിയെ ഏറ്റെടുക്കുന്നത്.

X
Top