Alt Image
ഇന്ത്യയിലേക്ക് 200 ബില്യൺ ഡോളറിന്റെ നിക്ഷേപം വരുമെന്ന് അശ്വിനി വൈഷ്ണവ്സ്വര്‍ണ, വെള്ളി ഇറക്കുമതിയില്‍ കുതിപ്പ്ജനുവരിയില്‍ വ്യാപാര കമ്മി കുതിച്ചുയർന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്; നിയമപരമായ ചട്ടക്കൂട് തയ്യാറാക്കാൻ ചർച്ചകൾ ആരംഭിച്ചുഇന്ത്യൻ റീട്ടെയിൽ വിപണി കുതിക്കുന്നുവെന്ന് റിപ്പോർട്ട്

ചെലവു കുറഞ്ഞ ദീര്‍ഘദൂര എയര്‍ലൈനുള്ള അവാര്‍ഡ് മൂന്നാം വര്‍ഷവും സ്കൂട്ടിന്

തിരുവനന്തപുരം: സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്‍റെ ചെലവു കുറഞ്ഞ ഉപകമ്പനിയായ സ്കൂട്ട് തുടര്‍ച്ചയായി മൂന്നാം വര്‍ഷവും മികച്ച ചെലവു കുറഞ്ഞ ദീര്‍ഘദൂര എയര്‍ലൈനുള്ള സ്കൈട്രാക്സ് അവാര്‍ഡ് 2023 കരസ്ഥമാക്കി. പാരീസ് എയര്‍ഷോയിലാണ് വിജയികളെ പ്രഖ്യാപിച്ചത്.

സ്കൈട്രാക്സിന്‍റെ അംഗീകാരം വീണ്ടും ലഭിച്ചതില്‍ വിനീതരാണെന്നും ഉപഭോക്താക്കള്‍ക്ക് മികച്ച മൂല്യവും വ്യത്യസ്തവും നിലവാരവുമുള്ള സേവനം നല്‍ക്കുന്നതിലുള്ള പ്രതിജ്ഞാബദ്ധതയ്ക്കുള്ള സാക്ഷ്യമാണ് അവാര്‍ഡ് എന്നും സ്കൂട്ട് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ലെസ്ലി തങ് പറഞ്ഞു.

തങ്ങളുടെ ജീവനക്കാര്‍ക്ക് ഇതൊരു പ്രോല്‍സാഹനമാണെന്നും ചെലവു കുറഞ്ഞ യാത്രയെ ഉയര്‍ത്തുന്നതിനും വ്യവസായത്തില്‍ മൂല്യമുള്ള യാത്രയെ പുനര്‍നിര്‍വജിക്കുന്നതിലേക്കും തങ്ങള്‍ ഉറ്റുനോക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എയര്‍ ആന്‍ഡ് സ്പേസ് മ്യൂസിയത്തില്‍ നടന്ന 24-ാമതു സ്കൈട്രാക്സ് വേള്‍ഡ് എയര്‍ലൈന്‍ അവാര്‍ഡ് ചടങ്ങില്‍ ലോകത്തെ പ്രമുഖ എയര്‍ലൈനുകളുടെ പ്രതിനിധികള്‍ പങ്കെടുത്തു.

ഏവിയേഷന്‍ വ്യവസായത്തിലെ ഓസ്കാര്‍ അവാര്‍ഡ് എന്നാണ് ഈ അവാര്‍ഡിനെ വിശേഷിപ്പിക്കുന്നത്.

X
Top