വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

സേൺ പരീക്ഷണശാലയിൽ ഈയത്തിൽനിന്ന് സ്വർണം സൃഷ്ടിച്ച് ശാസ്ത്രജ്ഞർ

യത്തെ സ്വർണ്ണമാക്കി ഭൗതികശാസ്ത്രജ്ഞർ. യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ച്‌ (സേണ്‍) ലാർജ് ഹാഡ്രോണ്‍ കൊളൈഡറിലെ (LHC) ഭൗതികശാസ്ത്രജ്ഞരാണ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.

താല്‍ക്കാലികമായിട്ടാണെങ്കിലും ഈയത്തെ വിജയകരമായി സ്വർണ്ണമാക്കി മാറ്റാൻ അവർക്ക് കഴിഞ്ഞു. ഈയത്തിന്റെ അണുകേന്ദ്രങ്ങളുടെ അതിതീവ്ര കൂട്ടിയിടികളില്‍, സ്വർണ്ണത്തിന്റെ അണുകേന്ദ്രങ്ങള്‍ രൂപം കൊള്ളുന്നത് ഗവേഷകർ നിരീക്ഷിച്ചു.

അങ്ങനെ പുരാതനകാലം മുതല്‍ക്കുള്ള സ്വപ്നം ആധുനിക ഭൗതികശാസ്ത്രത്തിലൂടെ യാഥാർത്ഥ്യമാക്കി.

ALICE (A Large Ion Collider Experimetn) പ്രോജക്റ്റിന്റെ ഭാഗമായി നടത്തിയ ഈ പരീക്ഷണങ്ങള്‍ വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഫിസിക്കല്‍ റിവ്യൂ ജേണല്‍സില്‍ പ്രസിദ്ധീകരിച്ച ALICE കൊളാബറേഷൻ റിപ്പോർട്ടില്‍ സേണിന്റെ ലാർജ് ഹാഡ്രോണ്‍ കൊളൈഡറില്‍ ഈയം സ്വർണ്ണമായി മാറുന്നതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

സാധാരണ ലോഹമായ ഈയത്തെ വിലയേറിയ ലോഹമായ സ്വർണ്ണമാക്കി മാറ്റുന്നത് മധ്യകാല ആല്‍ക്കെമിസ്റ്റുകളുടെ സ്വപ്നമായിരുന്നുവെന്ന് സേണ്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ദീർഘകാല അന്വേഷണത്തിന് പ്രചോദനമായത് താരതമ്യേന സുലഭമായ ഈയത്തിന് സ്വർണ്ണത്തിന്റെ അതേ സാന്ദ്രതയുണ്ടെന്ന നിരീക്ഷണമായിരിക്കാം. ഈയവും സ്വർണ്ണവും വ്യത്യസ്ത രാസമൂലകങ്ങളാണെന്നും ഒന്നിനെ മറ്റൊന്നാക്കി മാറ്റാൻ രാസപരമായ രീതികള്‍ക്ക് കഴിയില്ലെന്നും വ്യക്തമായത് വളരെക്കാലം കഴിഞ്ഞാണ്.

ഇരുപതാം നൂറ്റാണ്ടില്‍ ആണവ ഭൗതികശാസ്ത്രത്തിന്റെ ഉദയത്തോടെ ഭാരമേറിയ മൂലകങ്ങള്‍ക്ക് സ്വാഭാവികമായോ, റേഡിയോ ആക്ടീവ് വിഘടനത്തിലൂടെയോ, അല്ലെങ്കില്‍ പരീക്ഷണശാലയില്‍ ന്യൂട്രോണുകളുടെയോ പ്രോട്ടോണുകളുടെയോ വർഷം കൊണ്ടോ മറ്റൊന്നായി രൂപാന്തരപ്പെടാൻ കഴിയുമെന്ന് കണ്ടെത്തി.

ഇതിനുമുമ്പ് സ്വർണ്ണം കൃത്രിമമായി ഈ രീതിയില്‍ നിർമ്മിച്ചിട്ടുണ്ടെങ്കിലും, LHC-യില്‍ ഈയത്തിന്റെ അണുകേന്ദ്രങ്ങള്‍ തമ്മിലുള്ള കൂട്ടിയിടികള്‍ (near-miss collisions) ഉള്‍പ്പെടുന്ന ഒരു പുതിയ സംവിധാനത്തിലൂടെയാണ് ഇപ്പോള്‍ ഈയം സ്വർണ്ണമായി മാറ്റിയിരിക്കുന്നത്.

X
Top