ഓഹരി വില്‍പ്പനയില്‍ ഖജനാവ് നിറച്ച്‌ കേന്ദ്രസർക്കാർറെക്കാഡ് ഉയരത്തിൽ വിദേശ നാണയ ശേഖരംആഗോള നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ധനമന്ത്രി നിർമല സീതാരാമൻകുടുംബ ബജറ്റിന് തിരിച്ചടിയായി സവാള വില കുതിച്ചുയരുന്നു; കരിഞ്ചന്തയും പൂഴ്ത്തിവെപ്പുമാണ് കാര്യമെന്ന് കേന്ദ്ര സർക്കാർസ്വർണ ഇറക്കുമതി തീരുവ കുറച്ചേക്കും; 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കാൻ കേന്ദ്രം ആലോചിക്കുന്നു

102 കോടി രൂപയുടെ കിട്ടാക്കടം വീണ്ടെടുക്കാൻ എസ്ബിഐ

മുംബൈ: അനാമിക കണ്ടക്ടർസിന്റെ 102 കോടി രൂപയുടെ വായ്പ കുടിശ്ശിക വീണ്ടെടുക്കാൻ ഒരുങ്ങി രാജ്യത്തെ ഏറ്റവും വലിയ വായ്പദാതാവായ എസ്ബിഐ. ഇതിന്റെ ഭാഗമായി ബാങ്ക് സെപ്റ്റംബർ അവസാനത്തോടെ അനാമിക കണ്ടക്ടർസിന്റെ നിഷ്‌ക്രിയ വായ്പാ അക്കൗണ്ട് ഇ-ബിഡ്ഡിംഗ് വഴി വിൽക്കാൻ പദ്ധതിയിടുന്നു.

അനാമിക കണ്ടക്ടർസ് 102.30 കോടി രൂപയാണ് കുടിശ്ശിക ഇനത്തിൽ എസ്ബിഐയ്‌ക്ക് നൽകാനുള്ളത്. 2022 സെപ്തംബർ 28 ന് നടക്കാനിരിക്കുന്ന ഇ-ലേലത്തിന്റെ കരുതൽ വിലയായി 22.13 കോടി രൂപയാണ് ബാങ്ക് നിശ്ചയിച്ചിരിക്കുന്നത്.

1988-ൽ സ്ഥാപിതമായ അനാമിക കണ്ടക്ടർസ്, അലൂമിനിയം കണ്ടക്ടർ വയർ, അലുമിനിയം അലോയ് കണ്ടക്ടറുകൾ, പവർ കേബിളുകൾ എന്നിവയുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ജയ്പൂർ ആസ്ഥാനമായുള്ള കമ്പനിയാണ്. രാജസ്ഥാനിലും മഹാരാഷ്ട്രയിലും സ്ഥിതി ചെയ്യുന്ന മില്ലുകൾക്കൊപ്പം കാറ്റിൽ നിന്നുള്ള ഊർജ്ജ ഉൽപ്പാദനത്തിലും ഇതിന് സാന്നിധ്യമുണ്ട്.

X
Top