ചില്ലറ വില സൂചിക 5.22 ശതമാനമായി താഴ്ന്നുഇന്ത്യക്കാർക്കുള്ള തൊഴിൽ വീസ നിയമങ്ങൾ കർശനമാക്കി സൗദി അറേബ്യരാജ്യത്തെ പണപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വില്പനയിൽ പങ്കാളിത്തമേറുന്നുകേരളത്തിൽ പണപ്പെരുപ്പം മേലോട്ട്

ജിഡിപി വളർച്ച നിരക്ക് 6.3% ആകുമെന്ന് എസ്ബിഐ റിസർച്

ന്യൂഡൽഹി∙ നടപ്പുസാമ്പത്തികവർഷം ഇന്ത്യയുടെ വളർച്ച നിരക്ക് 6.3 ശതമാനമായിരിക്കുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഗവേഷണവിഭാഗത്തിന്റെ അനുമാനം.

കഴിഞ്ഞ ദിവസം സർ‌ക്കാർ മുന്നോട്ടുവച്ച അനുമാനമായ 6.4 ശതമാനത്തിലും താഴെയാണിത്.

നടപ്പു സാമ്പത്തിക വർഷത്തെ (2024–25) ഇന്ത്യയുടെ സാമ്പത്തിക വളർച്ചനിരക്ക് കഴിഞ്ഞ 4 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 6.4 ശതമാനമായിരിക്കുമെന്നാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് (എൻഎസ്ഒ) വിലയിരുത്തിയത്.

കഴിഞ്ഞ സാമ്പത്തികവർഷം 8.2 ശതമാനമായിരുന്നു ജിഡിപി വളർച്ച.രണ്ടാം പാദത്തിലെ (ജൂലൈ–സെപ്റ്റംബർ) വളർച്ച നിരക്കിൽ കനത്ത ഇടിവ് നേരിട്ടിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് ഇന്ത്യയുടെ വളർച്ചനിരക്ക് സംബന്ധിച്ച അനുമാനം 7.2 ശതമാനത്തിൽ നിന്ന് 6.6 ശതമാനമായി കുറച്ചിരുന്നു.

X
Top