4 രാജ്യങ്ങളിലേക്ക് ഉള്ളി കയറ്റുമതിക്ക് അനുമതിഎണ്ണവില കുറയാനുള്ള സാധ്യത മങ്ങുന്നുക്രൂഡ് ഓയില്‍ ഇറക്കുമതി 21 മാസത്തെ ഉയര്‍ന്ന നിലയില്‍സർക്കാരിന്റെ ആണവോർജ പദ്ധതിയിൽ വമ്പന്മാർ ഭാഗമായേക്കുംസംരംഭകരായി സ്ത്രീകള്‍ വരുന്നത് സന്തോഷം: മുഖ്യമന്ത്രി

പെർഫിയോസ് എഎയുടെ ഓഹരികൾ സ്വന്തമാക്കി മുൻനിര ബാങ്കുകൾ

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ), എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവർ പെർഫിയോസ് അക്കൗണ്ട് അഗ്രഗേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ (പെർഫിയോസ് എഎ) 9.54 ശതമാനം ഓഹരികൾ ഏറ്റെടുത്തു. ഈ ബാങ്കുകൾ 4.03 കോടി രൂപ വീതം നിക്ഷേപം നടത്തി 8,05,520 ഇക്വിറ്റി ഓഹരികൾ സ്വന്തമാക്കി. വായ്പ ദാതാക്കൾ ഓഹരി ഒന്നിന് 50 രൂപ നിരക്കിൽ ഏറ്റെടുക്കൽ നടത്തിയതായാണ് റെഗുലേറ്ററി ഫയലിംഗുകൾ കാണിക്കുന്നത്. എന്നാൽ ഈ നിക്ഷേപങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതിക്ക് വിധേയമായിരിക്കും.

ഈ ബാങ്കുകളോ, അവരുടെ സഹകാരികളോ അനുബന്ധ സ്ഥാപനങ്ങളോ, സാധാരണ ബിസിനസ്സിൽ പെർഫിയോസ് എഎയുമായി ബിസിനസ്സ് ഇടപാടുകൾ നടത്തിയേക്കാമെന്നാണ് ലഭിക്കുന്ന വിവരം. ബെംഗളൂരു ആസ്ഥാനമായുള്ള പെർഫിയോസ് എഎയുടെ വിറ്റുവരവ് 0.09 കോടി രൂപയായിരുന്നപ്പോൾ, 2022 സാമ്പത്തിക വർഷത്തിൽ കമ്പനി 3.4 കോടി രൂപയുടെ നഷ്ട്ടം രേഖപ്പെടുത്തി.

X
Top