വജ്ര ഇറക്കുമതി താൽക്കാലികമായി നിർത്തുന്നുനോമുറ ഇന്ത്യന്‍ വിപണിയെ അപ്‌ഗ്രേഡ്‌ ചെയ്‌തുഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മിയിൽ വർധനജിഎസ്ടി കൗൺസിൽ യോഗം 7ന്ഇന്ത്യയുടെ വളർച്ച നിരക്ക് നിലനിർത്തി എസ് ആൻഡ് പി

എൻസിഡികൾ വഴി 2,500 കോടി രൂപ സമാഹരിക്കുമെന്ന് എസ്ബിഐ കാർഡ്സ്

മുംബൈ: ബിസിനസ് വളർച്ചയ്ക്ക് ധനസഹായം നൽകുന്നതിനായി നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകൾ (എൻസിഡി) ഇഷ്യൂ ചെയ്യുന്നതിലൂടെ 2,500 കോടി രൂപ സമാഹരിക്കാനുള്ള നിർദ്ദേശത്തിന് തങ്ങളുടെ ബോർഡ് അംഗീകാരം നൽകിയതായി എസ്ബിഐ കാർഡ്സ് ആൻഡ് പേയ്‌മെന്റ് സർവീസസ് (എസ്‌ബിഐ കാർഡ്) അറിയിച്ചു. ഫണ്ട് ഒന്നോ അതിലധികമോ തവണകളായി സമാഹരിക്കുമെന്ന് എസ്ബിഐ കാർഡ്സ് റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

എൻസിഡി ഇഷ്യു ഒരു സ്വകാര്യ പ്ലെയ്‌സ്‌മെന്റ് അടിസ്ഥാനത്തിലായിരിക്കുമെന്ന് കമ്പനി കൂട്ടിച്ചേർത്തു. ഇന്ത്യയിലെ പ്രമുഖ ക്രെഡിറ്റ് കാർഡ് കമ്പനിയും പേയ്‌മെന്റ് സൊല്യൂഷൻ പ്രൊവൈഡറുമാണ് എസ്‌ബിഐ കാർഡ് & പേയ്‌മെന്റ് സർവീസസ് ലിമിറ്റഡ്. കഴിഞ്ഞ പാദത്തിൽ, എസ്‌ബിഐ കാർഡ് 345 കോടി രൂപയുടെ അറ്റാദായവും 2,695 കോടിരൂപയുടെ മൊത്തം വരുമാനവും രേഖപ്പെടുത്തിയിരുന്നു. കമ്പനിയുടെ ഓഹരികൾ ബിഎസ്‌ഇയിൽ 0.06 ശതമാനം ഇടിഞ്ഞ് 773.10 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

X
Top