
ന്യൂയോര്‍ക്ക്: ഓപ്പണ്‍എഐയുടെ പുതിയ മോഡല്‍ ജിപിടി-5യുടെ പ്രകാശനം വ്യാഴാഴ്ച നടന്നതോടെ, എഐ രംഗത്ത് പുതിയ മത്സരം ആരംഭിച്ചു. ടെക് ലോകത്തെ പ്രമുഖര്‍ ഇലോണ്‍ മസ്‌കും മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ലയും തമ്മില്‍ വാക്ക് പോരും അരങ്ങേറി.
ഓപ്പണ്‍ എഐ മൈക്രോസോഫ്റ്റിനെ വിഴുങ്ങുമെന്നായിരുന്നു ജിപിടി-5ന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് മസ്‌ക്ക് തന്റെ എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്. എന്നാല്‍ ആളുകള്‍ 50 വര്‍ഷമായി ആളുകള്‍ ശ്രമിക്കുന്നത് അതിനാണെന്നും എന്നാല്‍ വിജയിച്ചില്ലെന്നും നദല്ലെ തിരിച്ചടിച്ചു. മസ്‌ക്കിന്റെ എക്‌സ്എഐ കമ്പനി വികസിപ്പിച്ച ഗ്രോക്ക്ിന്റെ അഞ്ചാമത്തെ വേര്‍ഷനായി കാത്തിരിക്കയാണെന്നും ഗ്രക്ക് ഫോര്‍ അസൂര്‍ ക്ലൗഡില്‍ പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമെന്നുമായിരുന്നു നദല്ലെയുടെ കുറിപ്പ്
തങ്ങളുടെ് ക്ലൗഡ് ഇ്ന്‍ഫ്രാസ്ട്രക്ചറായ അസൂറില്‍ ഗ്രോക്ക് 4 ഹോസ്്റ്റ് ചെയ്യാനിരിക്കയാണ് മൈക്രോസോഫ്റ്റ്്.
ഓരോ ദിവസവും പുതിയതായി പഠിക്കുകയും കണ്ടെത്തുകയും പങ്കിടുകയും മത്സരിക്കുകയും ചെയ്യുന്നുവെന്നും നദല്ലെ കൂട്ടിച്ചേര്‍ത്തു. ജിപിടി -5 കണ്ടെത്തലിലും റീസണിംഗിലും പുതിയ അധ്യായങ്ങള്‍ രചിക്കുമെന്നാണ് കരുതപ്പെടുന്നത്.