Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

ഭാരതപ്പുഴ ഉൾപ്പെടെ 32 നദികളിൽ വീണ്ടും മണൽവാരും

തിരുവനന്തപുരം: സംസ്ഥാനത്ത് നദികളില്‍ നിന്ന് മണല്‍വാരാന്‍ വീണ്ടും സര്‍ക്കാര്‍ നീക്കം. 32 നദികളിൽനിന്ന് മണലെടുക്കാനുള്ള ശേഷിയുണ്ടെന്നാണ് കണക്ക്. സാൻഡ് ഓഡിറ്റിങ്ങിലാണ് ഖനന സാധ്യത കണ്ടെത്തിയത്. ഈ വർഷം തന്നെ മണല്‍ വാരൽ പുനഃരാരംഭിക്കാനാണ് സർക്കാർ തീരുമാനം.

10 വർഷത്തിന് ശേഷമാണ് സർക്കാരിന്റെ പുതിയ നീക്കം. എട്ട് ജില്ലകൾ. 32 നദികൾ. ഒന്നേമുക്കാൽ കോടി മെട്രിക് ടൺ മണൽ ഖനനം ചെയ്യാമെന്നാണ് സാൻഡ് ഓഡിറ്റിങ് കണ്ടെത്തൽ. സർക്കാർ പ്രതീക്ഷിക്കുന്ന വരുമാനം 1500 കോടിയാണ്.

ഖനന സാധ്യതാ നദികളുള്ളത് കൊല്ലം, തൃശൂർ, മലപ്പുറം, പാലക്കാട്, കണ്ണൂർ, കാസർകോട്, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ്. ഭാരതപ്പുഴ, കടലുണ്ടി, ചാലിയാർ നദികളിലും ഖനന സാധ്യത കണ്ടെത്തി. മണൽവാരൽ പുനരാരംഭിക്കാനുള്ള ജില്ലാതല സമിതികൾ ഈയാഴ്ച രൂപീകരിക്കും.

2016 ലാണു മണല്‍ കടത്തു നിര്‍ത്തിവെച്ചത്. 2018, 2019 വര്‍ഷങ്ങളിലെ പ്രളയത്തില്‍ മണ്ണടിഞ്ഞു പുഴകളുടെ ആഴം കുറഞ്ഞതോടെ നിയമാനുസൃതമായ രീതിയില്‍ മണലെടുപ്പിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചന തുടങ്ങി.

നദികളില്‍ മണല്‍ നിറഞ്ഞു കിടക്കുന്നത് ഒഴുക്കു തടസപ്പെടുത്തുന്ന സാഹചര്യത്തില്‍ മണല്‍ നീക്കുന്നതുമായി ബന്ധപ്പെട്ട് ഒഡിറ്റ് നടത്തുകയും ഉപസമിതിയെ നിയോഗിക്കുകയും ചെയ്തു. മണലില്‍ നിന്ന് 200 കോടി രൂപയാണു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന വരുമാനം.

ഇതിനൊപ്പം നദികളുടെ ജലസംഭരണ ശേഷി വര്‍ധിക്കുമെന്നും വെളളപ്പൊക്ക സാധ്യത കുറയുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞിരുന്നു.

X
Top