പിഎഫ് തുക ജനുവരി മുതല്‍ എടിഎമ്മിലൂടെ പിന്‍വലിക്കാംപാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റിക്ക് 105.2 ഏക്കർ; ആദ്യഗഡുവായി കേന്ദ്രസർക്കാരിന്റെ 100 കോടി രൂപഗോതമ്പ് സംഭരിക്കുന്നതിനുള്ള ചട്ടങ്ങൾ സർക്കാർ കൂടുതൽ കർശനമാക്കിസ്ഥിരതയിലൂന്നിയ വികസനമാണ് ലക്ഷ്യം വയ്ക്കുന്നത്: സഞ്ജയ് മൽഹോത്രസിമന്റിന് ഡിമാന്റ് കൂടിയതോടെ കെട്ടിട നിര്‍മാണ ചിലവേറും

ആഗോളതലത്തില്‍ ഒന്നാം നമ്പര്‍ സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായി സംസംഗ്

ഗോളതലത്തില്‍ ആപ്പിളിന്റെ ആധിപത്യം അവസാനിപ്പിച്ചുകൊണ്ട് ഒന്നാം നമ്പര്‍ സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായി സംസംഗ്.

ഇന്റര്‍നാഷണല്‍ ഡേറ്റാ കോര്‍പറേഷന്റെ (ഐ.ഡി.സി) കണക്കുകള്‍ പ്രകാരം 2024 ഒന്നാം പാദത്തില്‍ ആപ്പിളിന്റെ ഐഫോണ്‍ കയറ്റുമതി 10 ശതമാനം കുറഞ്ഞു. 2024 ഒന്നാം പാദത്തില്‍ ആഗോളതലത്തില്‍ 8 ശതമാനം വര്‍ധനയോടെ മൊത്തം 29 കോടി സ്മാര്‍ട്‌ഫോണുകളാണ് കയറ്റുമതി ചെയ്തത്.

ഇതില്‍ 6.01 കോടി സ്മാര്‍ട്‌ഫോണുകളാണ് സാംസംഗ് കയറ്റുമതി ചെയ്തത്. 7.8 ശതമാനം വര്‍ധന. ഇതോടെ ആഗോളതലത്തില്‍ സ്മാര്‍ട്‌ഫോണുകള്‍ കയറ്റുമതിയില്‍ സാംസംഗിന്റെ വിപണി വിഹിതം 20.8 ശതമാനമായി.

2024ന്റെ തുടക്കത്തില്‍ സാസംഗ് അവതരിപ്പിച്ച മുന്‍നിര സ്മാര്‍ട്‌ഫോണായ ഗാലക്‌സി എസ് 24 സീരീസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഡിസംബര്‍ പാദത്തില്‍ സാംസംഗിനെ പിന്തള്ളി മികച്ച വില്‍പ്പനയോടെ ആപ്പിള്‍ മുന്നില്‍ എത്തിയിരുന്നു. എന്നാല്‍ പിന്നീട് ഈ വളര്‍ച്ച നിലനിര്‍ത്താന്‍ ആപ്പിളിനായില്ല.

2024 ജനുവരി-മാര്‍ച്ച് പാദത്തില്‍ ആഗോള സ്മാര്‍ട്‌ഫോണ്‍ കയറ്റുമതിയില്‍ ആപ്പിളിന്റെ വിപണി വിഹിതം 17.3 ശതമാനമായി ചുരുങ്ങി. 5.01 കോടി ഐഫോണുകളാണ് ആപ്പിള്‍ ഇക്കാലയളവില്‍ കയറ്റുമതി ചെയ്തത്.

നാല് കോടി സ്മാര്‍ട്‌ഫോണുകള്‍ കയറ്റുമതി ചെയ്തുകൊണ്ട് 14.1 ശതമാനം വിപണി വിഹിതവുമായി ചൈനയിലെ മുന്‍നിര സ്മാര്‍ട്‌ഫോണ്‍ കമ്പനിയായ ഷവോമി മൂന്നാം സ്ഥാനത്തുണ്ട്.

X
Top