പിഎഫ് തുക ജനുവരി മുതല്‍ എടിഎമ്മിലൂടെ പിന്‍വലിക്കാംപാലക്കാട്ടെ വ്യവസായ സ്മാർട് സിറ്റിക്ക് 105.2 ഏക്കർ; ആദ്യഗഡുവായി കേന്ദ്രസർക്കാരിന്റെ 100 കോടി രൂപഗോതമ്പ് സംഭരിക്കുന്നതിനുള്ള ചട്ടങ്ങൾ സർക്കാർ കൂടുതൽ കർശനമാക്കിസ്ഥിരതയിലൂന്നിയ വികസനമാണ് ലക്ഷ്യം വയ്ക്കുന്നത്: സഞ്ജയ് മൽഹോത്രസിമന്റിന് ഡിമാന്റ് കൂടിയതോടെ കെട്ടിട നിര്‍മാണ ചിലവേറും

സലാര്‍ 500 കോടി ക്ലബില്‍

കൊച്ചി: പ്രഭാസിനെ നായകനാക്കി കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത സലാര്‍ 500 കോടി ക്ലബിലേക്ക്. ആഗോളതലത്തില്‍ റിലീസായ എല്ലാ കേന്ദ്രങ്ങളിൽനിന്നുമായി ചിത്രം ഇതിനോടകം 500 കോടിയോളം രൂപ നേടിയെന്ന് അണിയറ പ്രവർത്തകര്‍ അറിയിച്ചു.

ഹോംബാലെ ഫിലിംസിന്‍റെ ബാനറില്‍ ഒരുക്കിയ ചിത്രം പ്രഭാസ്-പൃഥ്വിരാജ് കോംബോയുടെ പേരില്‍ റിലീസിനു മുമ്പേ ശ്രദ്ധ നേടിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്‌ഷന്‍സാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്തത്.

രണ്ടു ഭാഗങ്ങളായി എത്തുന്ന സിനിമയുടെ ആദ്യ ഭാഗത്തിന്‍റെ പേര് സലാര്‍: പാര്‍ട് വണ്‍ സീസ് ഫയര്‍ എന്നാണ്. കെജിഎഫ്, കാന്താര എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം ഹോംബാലെ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരണ്ടൂര്‍ ആണ് നിര്‍മാണം.

രവി ബസ്രുര്‍ ആണ് സംഗീതം. ഛായാഗ്രഹണം ഭുവന്‍ ഗൗഡ. ശ്രുതി ഹാസന്‍ ആണ് നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റു താരങ്ങള്‍. തമിഴ്, ഹിന്ദി, മലയാളം, തെലുങ്ക്, കന്നഡ എന്നിങ്ങനെ അഞ്ചു ഭാഷകളിലാണ് ചിത്രം എത്തിയിട്ടുള്ളത്.

X
Top