സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

പ്രകൃതിവാതക കയറ്റുമതിയ്ക്കായി ചൈനയിലേക്ക് പുതിയ പൈപ് ലൈനുമായി റഷ്യ

മോസ്കൊ: ചൈനയിലേക്ക് പുതിയ പൈപ് ലൈൻ സ്ഥാപിക്കാൻ റഷ്യയുടെ ആലോചന. കസാക്കിസ്ഥാൻ വഴി കടന്നു പോകാൻ പദ്ധതിയിടുന്ന ഈ പൈപ്പ് ലൈനിൽക്കൂടി പ്രതിവർഷം 35 ബില്യൺ ക്യുബിക് മീറ്റർ (ബി.സി.എം) വരെ പ്രകൃതി വാതകം ഡെലിവർ ചെയ്യാൻ സാധിക്കും.

റഷ്യൻ ഡെപ്യൂട്ടി പ്രധാനമന്ത്രി അലെക്സാണ്ടർ നൊവേകാണ് ഇക്കാര്യം അറിയിച്ചത്.
ഈ വർഷം ഇതു വരെ 40 35 bcm നാച്ചുകൾ ഗ്യാസ് റഷ്യ, ചൈനയിലേക്ക് സപ്ലൈ ചെയ്തിട്ടുണ്ട്.

നിലവിൽ റഷ്യയുടെ ഇന്ധന കയറ്റുമതിയിൽ നിന്ന് യൂറോപ്പിന്റെ ചിത്രം പൂർണമായി അപ്രത്യക്ഷമായിരിക്കുന്നു. ചൈനയാണ് ഇപ്പോൾ റഷ്യയുടെ സ്റ്റാർ പദവിയിലുള്ള ഊർജ്ജ ഉപഭോക്താവ്.

പ്രകൃതി വാതകത്തോട് ചൈനയ്ക്ക് പ്രത്യേക താല്പര്യമാണുള്ളത്. നാൾക്ക് നാൾ ഗ്യാസിന്റെ ഡിമാൻഡ് ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ വർഷത്തെ ആദ്യ 8 മാസങ്ങളിൽ ചൈനയിലെ ആഭ്യന്തര ഉപഭോഗം 8.8% എന്ന തോതിൽ വർധന നേടി 283 35 bcm എന്ന നിലയിലേക്ക് ഉയർന്നു.

നഗര പ്രദേശങ്ങളിലെ ഡിമാൻഡ് വർധിച്ചതും, ഗ്യാസിന്റെ വ്യാവസായിക ആവശ്യകത ഉയർന്നു നിൽക്കുന്നതും, ട്രക്കുകളിൽ ഡീസലിന് പകരം LNG ഉപയോഗിക്കാൻ തുടങ്ങിയതുമെല്ലാം പ്രകൃതി വാതകത്തിന്റെ ഡിമാൻഡ് ഉയർത്തി നിർത്തുന്നു.

ചൈനയിലെ പ്രകൃതി വാതക ഉപയോഗം, 2040 വർഷത്തോടെ 50 ശതമാനത്തിലധികമായി വർധിക്കുമെന്നാണ് കണക്കുകൾ നൽകുന്ന സൂചന. അതേ സമയം ഇപ്പോഴും ചൈനയുടെ ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ കൽക്കരിക്ക് വലിയ സ്ഥാനമാണുള്ളത്.

ഇത്തരത്തിൽ ആകെ ഇന്ധന ഉപഭോഗത്തി‍ൽ 60% കൽക്കരിയിൽ നിന്ന് ഉല്പാദിപ്പിക്കുന്ന ഊർജ്ജമാണ്. ഇക്കാരണത്താൽ ഗ്യാസിന്റെ ഡിമാൻഡ് വർധിക്കുന്നുണ്ടെങ്കിലും, ഇപ്പോഴും കൽക്കരിക്ക് തന്നെയാണ് ചൈനയിൽ ‘മേധാവിത്തം’.

റഷ്യയുടെ പൈപ് ലൈൻ തങ്ങളുടെ രാജ്യത്തിലൂടെ കടന്നു പോകുന്നതിൽ കസാക്കിസ്ഥാനും കച്ചവടക്കണ്ണുണ്ട്. ഈ പൈപ് ലൈനിലൂടെ കസാക്കിസ്ഥാനിൽ നിന്ന് ചൈനയിലേക്ക് പ്രതിവർഷം 4 bcm എന്ന ചെറിയ തോതിൽ പ്രകൃതിവാതകം കയറ്റുമതി ചെയ്യാനാണ് പദ്ധതി.

അതേ സമയം റഷ്യയെ സംബന്ധിച്ച് തങ്ങളുടെ ചൈനീസ് ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുള്ള ഒരു പാലം കൂടിയാണ് പുതിയ നിർദിഷ്ട പൈപ് ലൈൻ.

X
Top