ഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയുംയുഎസ് താരിഫിനെ മറികടക്കാന്‍ പ്രത്യേക പദ്ധതികള്‍, 50 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി വര്‍ദ്ധിപ്പിക്കുംപ്രധാനമന്ത്രിയുടെ ഒരു ലക്ഷം കോടി രൂപ തൊഴില്‍ പ്രോത്സാഹന പദ്ധതി; വിശദാംശങ്ങള്‍

ഇന്ത്യയുടെ നയങ്ങളെ പ്രശംസിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍

വ്‌ലാഡിവോസ്റ്റോക്: ഇന്ത്യയെകണ്ടു പഠിക്കാന്‍ മറ്റു രാജ്യങ്ങളോട് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ആഭ്യന്തരമായി നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്തു പറയുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ നയങ്ങളെ മികച്ച ഉദാഹരണമായി എടുത്തുകാട്ടുകയും അഭിനന്ദിക്കുകയും ചെയ്തു.

റഷ്യയുടെ ഫാര്‍ ഈസ്റ്റ് മേഖലയിലെ പ്രധാന തുറമുഖ നഗരമായ വ്‌ലാഡിവോസ്റ്റോക്കില്‍ എട്ടാമത് ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തിന്റെ (ഇഇഎഫ്) പ്ലീനറി സെഷനില്‍ സംസാരിക്കവെയാണ് പുടിന്‍ ഈ പരാമര്‍ശങ്ങള്‍ നടത്തിയത്.

‘മുന്‍പ് റഷ്യക്ക് ആഭ്യന്തരമായി നിര്‍മ്മിച്ച കാറുകള്‍ ഇല്ലായിരുന്നു. പക്ഷെ ഇന്ന് അവ രാജ്യം സ്വന്തമായി നിര്‍മ്മിക്കുന്നു. മെഴ്സിഡസ് അല്ലെങ്കില്‍ ഔഡി കാറുകളേക്കാള്‍ അവ മികവുറ്റതാണ്. എന്നാല്‍ 1990കളില്‍ കാറുകള്‍ വലിയ തുകയ്ക്ക് വാങ്ങിയിരുന്നു’ പുടിന്‍ തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

‘ഇന്ന് നാം നമ്മുടെ പല പങ്കാളികളെയും അനുകരിക്കണമെന്ന് ഞാന്‍ കരുതുന്നു. ഏറ്റവും മികച്ച ഉദാഹരണം ഇന്ത്യയാണ്. അവര്‍ ഇന്ത്യന്‍ നിര്‍മ്മിത വാഹനങ്ങളിലും ഉപയോഗത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെ പ്രോത്സാഹിപ്പിക്കുന്നതില്‍ മോദി ശരിയായ കാര്യമാണ് ചെയ്യുന്നത്’ പുടിന്‍ കൂട്ടിച്ചേര്‍ത്തു. റഷ്യന്‍ നിര്‍മ്മിത വാഹനങ്ങള്‍ ഉപയോഗിക്കുന്നത് മികച്ച കാര്യമാണെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു.

‘നമ്മൾക്ക് സ്വന്തം വാഹനങ്ങള്‍ഉണ്ട്. അവ ഉപയോഗിക്കണം. ഇത് ഡബ്ല്യുടിഒ ബാധ്യതകളുടെ ഒരു ലംഘനത്തിനും ഇടയാക്കില്ല’ പുടിന്‍ പറഞ്ഞു. ക്രെംലിന്‍ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്ത പ്ലീനറി സെഷന്റെ പ്രസംഗത്തിലാണ് ഇക്കാര്യം ഉള്ളത്.

ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി (ഐഎംഇസി) റഷ്യയെ ഒരു തരത്തിലും ബാധിക്കില്ലെന്നും അത് രാജ്യത്തിന് ഗുണം ചെയ്യുമെന്നും റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു.

ഇന്ത്യ, യുഎസ്, യുഎഇ, സൗദി അറേബ്യ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, യൂറോപ്യന്‍ യൂണിയന്‍ എന്നീ രാജ്യങ്ങള്‍ ശനിയാഴ്ച ന്യൂഡെല്‍ഹിയില്‍ നടന്ന ജി20 ഉച്ചകോടിക്കിടെ ഇന്ത്യ-മിഡില്‍ ഈസ്റ്റ് -യൂറോപ്പ് സാമ്പത്തിക ഇടനാഴി സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ (എംഒയു) ഒപ്പുവെച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

X
Top