വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

രൂപയില്‍ പെയ്മന്റ്: റഷ്യന്‍ ബാങ്കുകള്‍ പ്രത്യേക വോസ്‌ട്രോ അക്കൗണ്ടുകള്‍ തുറക്കുന്നു

ന്യൂഡല്‍ഹി: രൂപയുടെ വിദേശ വ്യാപാരം സുഗമമാക്കുന്നതിന്, രണ്ട് റഷ്യന്‍ ബാങ്കുകളായ സ്‌ബെര്‍ബാങ്ക് (Sberbank), വിടിബി (VTB ബാങ്ക്) എന്നിവ ഡല്‍ഹിയിലെ അതത് ശാഖകളില്‍ പ്രത്യേക വോസ്‌ട്രോ അക്കൗണ്ട് തുറന്നു. വിദേശ വ്യാപാരം സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആര്‍ബിഐ പ്രഖ്യാപിച്ചതിന് ശേഷം ഇതിനായി അനുമതി ലഭിക്കുന്ന ആദ്യ വിദേശ വായ്പാദാതാക്കളാണ് ഈ റഷ്യന്‍ ബാങ്കുകള്‍. ഈ ബാങ്കുകള്‍ ഡല്‍ഹിയിലെ അതത് ശാഖകളില്‍ പ്രത്യേക വോസ്‌ട്രോ അക്കൗണ്ട് തുറന്നിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

റഷ്യയുടെ ഗാസ്പ്രോംബാങ്കില്‍ പ്രത്യേക വോസ്ട്രോ അക്കൗണ്ട് തുറക്കുന്നതിനുള്ള അനുമതി യൂകോ ബാങ്ക് കഴിഞ്ഞമാസം നേടിയിരുന്നു. റുപീ ഡ്രോയിംഗ് അറേഞ്ച്മെന്റുകള്‍ക്ക് (ആര്‍ഡിഎ) കീഴില്‍, ഒരു പങ്കാളി രാജ്യത്തെ ബാങ്ക് പ്രത്യേക ഐഎന്‍ആര്‍ അക്കൗണ്ട് തുറക്കുന്നു.

ഗാസ്‌പ്രോംബാങ്ക്, അല്ലെങ്കില്‍ ജിപിബി, ഒരു സ്വകാര്യ ഉടമസ്ഥതയിലുള്ള റഷ്യന്‍ ബാങ്കാണ്, ആസ്തികളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കാണിത്. വോസ്ട്രോ അക്കൗണ്ടുകള്‍ തുറക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് 15 ഓളം അപേക്ഷകള്‍ ബാങ്കിന് ലഭിച്ചിരുന്നു. അതില്‍ യൂക്കോ ബാങ്കിനാണ് നറുക്ക് വീണത്. ഇന്ത്യയും റഷ്യയും തമ്മിലുള്ള വാണിജ്യത്തിനായി രൂപയില്‍ പെയ്മന്റുകള്‍ തീര്‍ക്കുന്നതിന് വോസ്‌ട്രോ അക്കൗണ്ട് തുറക്കുന്നതിലൂടെ വഴി തെളിഞ്ഞു.

ഇത് ഇന്ത്യന്‍ രൂപയില്‍ അതിര്‍ത്തി കടന്നുള്ള വ്യാപാരം സുഗമമാക്കുന്നു.

X
Top