സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയായി റഷ്യ

ന്യൂഡല്‍ഹി: 2022 ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ റഷ്യയില്‍ നിന്നുള്ള ഇറക്കുമതി അഞ്ച് മടങ്ങ് ഉയര്‍ന്ന് 32.9 ബില്യണ്‍ ഡോളറിലെത്തി. ഇതോടെ ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയായി റഷ്യ മാറി. നിലവിലെ വേഗം തുടരുകയാണെങ്കില്‍, ഇറക്കുമതി ഉടന്‍ 50 ബില്യണ്‍ ഡോളറിലെത്തും.

ക്രൂഡ് പെട്രോളിയത്തിലുണ്ടാകുന്ന വര്‍ധനവാണ് റഷ്യയില്‍ നിന്നുള്ള മൊത്തം ഇറക്കുമതി വര്‍ധിപ്പിക്കുന്നത്. യൂറോപ്യന്‍ യൂണിയന്‍ വില പരിധി ഏര്‍പ്പെടുത്തിയതോടെ റഷ്യന്‍ ക്രൂഡ് ഓയില്‍ വന്‍ വിലകുറവില്‍ ലഭ്യമാണ്. അതുകൊണ്ടുതന്നെ എണ്ണ ഇറക്കുമതി ഇന്ത്യ ഉയര്‍ത്തി.

പ്രതിദിനം 1 മില്യണ്‍ റഷ്യന്‍ ക്രൂഡോയിലാണ് നിലവില്‍ രാജ്യം വാങ്ങുന്നത്. രാസവളങ്ങളാണ് റഷ്യയില്‍ നിന്നും ലഭ്യമാകുന്ന മറ്റൊരു പ്രധാന ഉത്പന്നം. യു.എസ്,യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിയും ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ ആനുപാതികമായി വര്‍ധിച്ചിട്ടുണ്ട്.

ഇരു രാജ്യങ്ങളും കയറ്റുമതി 25 ശതമാനം വീതം കൂട്ടി. നിലവില്‍ ഇന്ത്യയുടെ മൂന്നാമത്ത വലിയ വ്യാപാര പങ്കാളിയാണ് യു.എസ്.

X
Top