
മോസ്‌ക്കോ: ഉക്‌റേനിയന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ ആഭ്യന്തര ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ച സാഹചര്യത്തില്‍ റഷ്യ അസംസ്‌കൃത എണ്ണ കയറ്റുമതി വര്‍ദ്ധിപ്പിച്ചു. ബ്ലുംബെര്‍ഗ് സമാഹരിച്ച വെസല്‍-ടാക്കിംഗ് ഡാറ്റ പ്രകാരം സെപ്തംബര്‍ 21 ന് അവസാനിച്ച നാലാഴ്ച കാലയളവില്‍ 3.62 ദശലക്ഷം അസംസകൃത എണ്ണയാണ് റഷ്യ കയറ്റുമതി ചെയ്തത്. ഇത് പതിനാറ് മാസത്തെ ഉയര്‍ന്ന തോതാണ്.
2024 മെയ് 5 ന് അവസാനിച്ച നാല് ആഴ്ച കാലയളവിനുശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന അളവ്. ജെപി മോര്‍ഗന്‍ കണക്ക് പ്രകാരം റഷ്യയുടെ എണ്ണ ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ പ്രതിദിനം 5 ദശലക്ഷം ബാരലിന് താഴെയാണ്. 2022 ഏപ്രിലിന് ശേഷമുള്ള കുറഞ്ഞ തോതാണിത്. റഷ്യയുടെ എണ്ണ സംസ്‌ക്കരണ ശേഷിയുടെ കുറഞ്ഞത് 7 ശതമാനമെങ്കിലും പ്രവര്‍ത്തന രഹിതമാണ്. ഉക്‌റെയ്ന്‍ ഡോണ്‍ ആക്രമണത്തെതുടര്‍ന്നാണിത്.
കൂടാതെ പൈപ്പ്‌ലൈന്‍ റൂട്ടുകളുമായി ബന്ധിപ്പിച്ചിരിക്കുന്ന പമ്പിംഗ് സ്റ്റേഷനുകള്‍ക്കും കേടുപാടുകള്‍ വന്നു. റഷ്യയുടെ മൊത്തത്തിലുള്ള എണ്ണ ഉത്പാദനം പ്രതിദിനം 400.000 ബാരലിലധികം വര്‍ദ്ധിച്ചിട്ടുണ്ട്. ഇത് സംസ്‌ക്കരിക്കാന്‍ സാധിക്കാത്തതിനാല്‍ രാജ്യം കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നു.