1,337 റെയിൽവേ സ്റ്റേഷനുകളുടെ മുഖം മാറും; ഈ വർഷം നൂറിലധികം പൂർത്തിയാകുംഹോർമുസ് അടച്ചത് യുഎസ്, ഇസ്രയേൽ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവയ്ക്കു മാത്രമെന്ന് ഇറാൻഇന്ധനവില, രൂപയുടെ മൂല്യശോഷണം: ഇന്ത്യൻ വ്യോമയാനമേഖല കടുത്ത പ്രതിസന്ധിയിൽഡിഎ കുടിശ്ശിക എട്ടു ഗഡുക്കളായി പിഎഫിലേക്ക്മൂലധന നിക്ഷേപങ്ങള്‍ക്കുള്ള കേന്ദ്ര സഹായ പദ്ധതി: കേരളത്തിന് 360 കോടി രൂപ അനുവദിച്ചു

ഡോളറിനെതിരെ രൂപ നേട്ടത്തില്‍

മുംബൈ: യുഎസ് ഡോളറിനെതിരെ രൂപ 3 പൈസ നേട്ടത്തില്‍ 87.72 നിരക്കില്‍ ക്ലോസ് ചെയ്തു. ആഭ്യന്തര ഓഹരി വിപണിയിലെ ഇടിവും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും കാരണം രൂപ ദുര്‍ബലമാണെന്ന് ഫോറെക്‌സ് വ്യാപാരികള്‍ പറയുന്നു.

കൂടാതെ ഇന്ത്യ-യുഎസ് വ്യാപാര സംഘര്‍ഷവും അനിശ്ചിതാവസ്ഥയും പ്രതിസന്ധിയുടെ ആഴം വര്‍ദ്ധിപ്പിച്ചു. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ 87.70 നിരക്കിലാണ് ഇന്ത്യന്‍ കറന്‍സി വ്യാപാരം ആരംഭിച്ചത്. പിന്നീട് 87.59 നിരക്കില്‍ ശക്തി പ്രാപിച്ചെങ്കിലും 87.72 നിരക്കിലേയ്ക്ക് വീണു.

ആറ് കറന്‍സികള്‍ക്കെതിരെ യൂഎസ് കറന്‍സിയുടെ ശക്തി അളക്കുന്ന ഡോളര്‍ സൂചിക 0.04 ശതമാനം ഉയര്‍ന്ന് 98.55 നിരക്കിലാണുള്ളത്. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ തിങ്കളാഴ്ച 1202.65 കോടി രൂപയുടെ ഇന്ത്യന്‍ ഓഹരികള്‍ വില്‍പന നടത്തിയിരുന്നു.

X
Top