ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ഡോളറിനെതിരെ കരുത്തുകാട്ടി രൂപ

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപ വ്യാഴാഴ്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. 81.87 നിരക്കിലാണ് ഇന്ത്യന്‍ കറന്‍സി വ്യാപാരം അവസാനിപ്പിച്ചത്. 82.055 ലായിരുന്നു ബുധനാഴ്ചയിലെ ക്ലോസിംഗ്.

അതിനിടയില്‍ 81.7750 എന്ന ഇന്‍ട്രാഡേ ഉയരം തൊടാനും സാധിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഫോറെക്‌സ് വിപണിയില്‍ ഡോളര്‍ വാങ്ങിയതായി വ്യാപാരികള്‍ റോയിട്ടേഴ്‌സിനെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ 81.50 രൂപയിലേയ്ക്കുള്ള ഉയര്‍ച്ച വിദഗ്ധര്‍ പ്രതീക്ഷിക്കുന്നുണ്ട്.

ഫെഡ് റിസര്‍വ് ചെയര്‍ ജെറോമി പവല്‍ നിരക്ക് വര്‍ധനവിന്റെ സൂചന നല്‍കിയതിനെ തുടര്‍ന്ന് മറ്റ് ഏഷ്യന്‍ കറന്‍സികള്‍ ഇടിവ് നേരിട്ടുണ്ട്.

X
Top