വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

രൂപയുടെ മൂല്യതകര്‍ച്ച ഓഹരി നിക്ഷേപത്തെ എങ്ങനെ ബാധിക്കും?

മുംബൈ: രൂപയുടെ മൂല്യം ഇന്നലെ എക്കാലത്തെയും താഴ്‌ന്ന നിലവാരത്തിലേക്ക്‌ ഇടിഞ്ഞ്‌ റെക്കോഡ്‌ സൃഷ്‌ടിച്ചു. അതേ സമയം ഓഹരി വിപണിയെ ഈ മൂല്യതകര്‍ച്ച ഇന്നലെ കാര്യമായി ബാധിച്ചില്ല.

രൂപയുടെ മൂല്യം ആദ്യമായി ഡോളറിനെതിരെ 83ന്‌ താഴേക്ക്‌ ഇടിഞ്ഞു. ഈ വര്‍ഷം ഇതുവരെ യുഎസ്‌ ഡോളറിനെതിരെ രൂപയുടെ മൂല്യം 11 ശതമാനമാണ്‌ ഇടിഞ്ഞത്‌. അതേ സമയം നിഫ്‌റ്റി 2022ല്‍ ഒരു ശതമാനം ഉയരുകയാണ്‌ ചെയ്‌തത്‌.

ഇന്നലെ രാവിലെ രൂപയുടെ മൂല്യം 83.075 വരെയാണ്‌ ഇടിഞ്ഞത്‌. ഡോളര്‍ സൂചിക ശക്തിയാര്‍ജിച്ചതാണ്‌ വിവിധ കറന്‍സികളുടെ മൂല്യത്തിലെ ഇടിവിന്‌ വഴിവെച്ചത്‌. രൂപയുടെ മൂല്യം ഇടിയുമ്പോള്‍ പൊതുവെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന നടത്തുകയാണ്‌ ചെയ്യാറുള്ളത്‌.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഈ വര്‍ഷം ഇതുവരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 1.76 ലക്ഷം കോടി രൂപയുടെ അറ്റവില്‍പ്പനയാണ്‌ നടത്തിയത്‌.

അതേ സമയം രൂപ എക്കാലത്തെയും താഴ്‌ന്ന നിലവാരത്തിലെത്തിയിട്ടും ഓഹരി വിപണിയെ ദൗര്‍ബല്യം ബാധിച്ചില്ല. സാങ്കേതികമായ താങ്ങുനിലവാരങ്ങളില്‍ വിപണിക്ക്‌ പിന്തുണ ലഭിക്കുന്നുണ്ട്‌.

യുഎസിലെ പണപ്പെരുപ്പം, യുകെ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി, യൂറോപ്പില്‍ മാന്ദ്യം ഉണ്ടാകാനുള്ള ഉയര്‍ന്ന സാധ്യത, റഷ്യ-ഉക്രെയ്‌ന്‍ യുദ്ധം തുടങ്ങിയ പ്രതികൂല ഘടകങ്ങള്‍ നിലനില്‍ക്കുമ്പോഴാണ്‌ രൂപയുടെ മൂല്യതകര്‍ച്ചയും സംഭവിക്കുന്നത്‌.

രൂപയുടെ മൂല്യം 84ല്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ്‌ അനലിസ്റ്റുകള്‍ ചൂണ്ടികാട്ടുന്നത്‌.

X
Top