ഇന്ത്യ ഇലക്ട്രിക് വാഹന മേഖലയിൽ കമ്പനി കേന്ദ്രികൃത ആനുകൂല്യങ്ങൾ നൽകില്ലെന്ന് റിപ്പോർട്ട്ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 597.94 ബില്യൺ ഡോളറിലെത്തിഒക്ടോബറിൽ ഇന്ത്യയുടെ സേവന കയറ്റുമതി 10.8 ശതമാനം ഉയർന്നു1.1 ലക്ഷം കോടിയുടെ പ്രതിരോധക്കരാറിന് അനുമതിനവംബറിലെ ജിഎസ്ടി വരുമാനം 1.68 ലക്ഷം കോടി രൂപ

സർവകാല റെക്കോർഡുകൾ തിരുത്തി രൂപ തകർച്ചയിലേക്ക്

ദില്ലി: ആഗോള തലത്തിൽ ഇന്ത്യൻ കറൻസി ഡോളറിനെതിരെ സർവകാല റെക്കോർഡുകൾ തിരുത്തി തകർച്ചയിലേക്ക് പോയത് ഇന്ത്യയിലെ സാമ്പത്തിക രംഗത്തെ ആകെ വലിയ ആശങ്കയിലേക്ക് തള്ളിവിടുകയാണ്. ഇന്നലെ ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ച് മാർക്കറ്റിൽ രൂപയുടെ മൂല്യം 77.74 എന്ന നിലയിലേക്ക് ഡോളറിനെതിരെ ഇടിഞ്ഞു.
വിദേശ വിപണികളിലേക്ക് നിക്ഷേപകർ ഒഴുകുന്നതും ആഗോള തലത്തിൽ ക്രൂഡ് ഓയിലിന്റെ വില ഉയരുന്നതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഇന്ത്യൻ ഓഹരി വിപണികളിലും കനത്ത തിരിച്ചടിയാണ് നേരിട്ടത്.
സെൻസെക്സ് ഇന്നലെ രണ്ട് ശതമാനം ഇടിഞ്ഞു. 1085.18 പോയിന്റ് താഴ്ന്ന് 53123.35 ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 50 ആകട്ടെ 2.01 ശതമാനം ഇടിഞ്ഞു. 326.60 പോയിന്റ് താഴ്ന്ന് 15913.70 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top