
മുംബൈ: ഡോളറിനെതിരെ രൂപയുടെ ഇടിവ് ചൊവ്വാഴ്ചയും തുടര്‍ന്നു. ഇറക്കുമതിക്കാരില്‍ ഡോളറിന്റെ ഡിമാന്റ് വര്‍ദ്ധിച്ചതും വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ പിന്‍മാറ്റവും ഇന്ത്യന്‍ കറന്‍സിയെ 87 എന്ന നിരക്കിലേയ്ക്ക് താഴ്ത്തുകയായിരുന്നു. ഇത് നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ്.
കഴിഞ്ഞ 15 സെഷനുകളില്‍ രണ്ട് തവണ മാത്രമാണ് ഡോളറിനെതിരെ രൂപ കരുത്താര്‍ജ്ജിച്ചത്. അതേസമയം ഇന്തോനേഷ്യന്‍ രൂപ ഒഴികെ മറ്റ് ഏഷ്യന്‍ കറന്‍സികള്‍ ഡോളറിനെതിരെ ഏറെക്കുറെ സ്ഥിരത പുലര്‍ത്തി.
ആറ് കറന്‍സികള്‍ക്കെതിരെ ഡോളറിന്റെ ശക്തി അളക്കുന്ന ഡോളര്‍ ഇന്റെക്‌സ് 99 നിരക്കിലേയ്ക്കുയര്‍ന്നിട്ടുണ്ട്. അതേസമയം യൂറോ ഒരു മാസത്തെ താഴ്ചയിലേയ്ക്ക് വീണു. ആഗോള നിക്ഷേപകര്‍ ഫെഡ് റിസര്‍വിന്റെ പണനയത്തിനായി കാതോര്‍ക്കുകയാണ്.
നിരക്കില്‍ മാറ്റം വരുത്താന്‍ യുഎസ് കേന്ദ്രബാങ്ക് തയ്യാറായേക്കില്ലെന്നാണ് സൂചന.