ചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നുറിവേഴ്‌സ് ഗിയറിട്ട് സ്വർണവിലമാലിദ്വീപുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്താന്‍ നിര്‍ണായക നിര്‍ദേശവുമായി റിസര്‍വ് ബാങ്ക്രാജ്യത്തെ 11 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവല്‍ക്കരിക്കുന്നു

രൂപയുടെ നേട്ടം ആര്‍ബിഐയുടെ മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കുമെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: എക്കാലത്തേയും താഴ്ന്ന നിലവാരമായ 80 ലെത്തിയ ശേഷം, ഇന്ത്യന്‍ കറന്‍സിയായ രൂപ വെള്ളി, തിങ്കള്‍ ദിവസങ്ങളില്‍ ശക്തിയാര്‍ജ്ജിച്ചു. 50 പൈസ ഉയര്‍ന്ന് 79.26 എന്ന നിലയിലാണ് രൂപയുള്ളത്.15 മാസത്തെ പ്രതിദിന നേട്ടമാണ് ഇത്.

രൂപയുടെ മൂല്യവര്‍ദ്ധന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മേലുള്ള സമ്മര്‍ദ്ദം കുറയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രൂപയുടെ മൂല്യമുയര്‍ത്താനായി, കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ ആര്‍ബിഐ ഡോളര്‍ വില്‍പന നടത്തുകയായിരുന്നു. തുടര്‍ന്ന് ജൂലൈ 22ന് അവസാനിച്ച ആഴ്ചയില്‍ ഫോറെക്‌സ് കരുതല്‍ 1.1 ബില്യണ്‍ ഡോളറിലധികം ഇടിഞ്ഞ് 571.6 ബില്യണ്‍ ഡോളറായി.

വിദേശ കറന്‍സി ആസ്തികള്‍ നേരിട്ടത് 1.4 ബില്യണ്‍ ഡോളറിന്റെ ഇടിവാണ്. മാത്രമല്ല വിദേശ വിനിമയ ശേഖരത്തിന്റെ ആറില്‍ ഒന്ന് ചെലവഴിക്കാനുള്ള ഒരുക്കത്തിലുമായിരുന്നു കേന്ദ്രബാങ്ക്. രൂപ ശക്തിപ്പെട്ടതോടെ വിദേശ വിനിമയ ശേഖരം കുറയ്ക്കുന്നത് ഒഴിവാക്കാന്‍ കേന്ദ്രബാങ്കിന് സാധിക്കും.

അതേസമയം പ്രതീക്ഷിച്ച അളവില്‍ നിരക്ക് വര്‍ധന ഏര്‍പ്പെടുത്താന്‍ ആര്‍ബിഐ തയ്യാറായേക്കും. കേന്ദ്രബാങ്ക്, ആഗസ്റ്റ് 5ലെ ദൈ്വമാസ ധനനയ അവലോകനത്തില്‍, 35-50 ബേസിസ് പോയിന്റ് നിരക്ക് വര്‍ദ്ധന ഏര്‍പ്പെടുത്തുമെന്നാണ് കരുതുന്നത്. നിരക്ക് വര്‍ധന, പൊതുവെ കറന്‍സി വിപണികള്‍ക്ക് അനുകൂലമായ സമീപനമാണ്. ആര്‍ബിഐ 50 ബിപിഎസ് നിരക്ക് വര്‍ദ്ധന ഏര്‍പ്പെടുത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഡച്ച് ബാങ്ക് ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞു.

അതേസമയം നിരക്ക് വര്‍ധിപ്പിക്കുന്നത് നിക്ഷേപകരുടെ വികാരത്തെ ബാധിക്കുമെന്ന ആശങ്കയുണ്ട്. ഉയരുന്ന പലിശനിരക്ക് ബോണ്ട് പോര്‍ട്ട്‌ഫോളിയോയുടെ മൂല്യത്തെ, ഹ്രസ്വകാലത്തില്‍ പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുണ്ട്. അതേസമയം മിക്കവാറും മൂലധന പ്രവാഹവും ഇക്വിറ്റി നിക്ഷേപകരില്‍ നിന്നാണെന്നും ബോണ്ട് മാര്‍ക്കറ്റില്‍ നിന്നല്ലെന്നും ആക്‌സിസ് ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് സൗഗത ഭട്ടാചാര്യ പറഞ്ഞു.

X
Top