കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

രുചി സോയ ഇനി മുതൽ പതഞ്ജലി ഫുഡ്സ്

മുംബൈ: രുചി സോയ ഇൻഡസ്ട്രീസ് ലിമിറ്റഡ് അതിന്റെ പേര് “പതഞ്ജലി ഫുഡ്സ് ലിമിറ്റഡ്” എന്നാക്കി മാറ്റാൻ തീരുമാനിച്ചു. പതഞ്ജലി ആയുർവേദ് ലിമിറ്റഡിന്റെ (പിഎഎൽ) ഭക്ഷ്യ ഉൽപന്നങ്ങളുടെ നിർമ്മാണം, പാക്കേജിംഗ്, ലേബലിംഗ്, റീട്ടെയിൽ ട്രേഡിംഗ് എന്നിവ ഉൾപ്പെടെ മഹാരാഷ്ട്രയിലെ പദാർത്ഥ, ഹരിദ്വാർ, നെവാസ എന്നിവിടങ്ങളിൽ സ്ഥിതി ചെയ്യുന്ന നിർമ്മാണ പ്ലാന്റുകളോടുകൂടെ ഏറ്റെടുക്കുന്നതിന് പിഎഎല്ലുമായി കരാറിൽ ഏർപ്പെട്ട് രുചി സോയ. ഓഹരി ഉടമകളുടെയും മറ്റ് അധികാരികളുടെയും അംഗീകാരത്തിന് വിധേയമായിയാകും ഏറ്റെടുക്കൽ പൂർത്തിയാക്കുകയെന്ന് കമ്പനി അറിയിച്ചു.
2022 ജൂലായ് 15-നാണ് ഏറ്റെടുക്കൽ പൂർത്തിയാക്കുന്നതിനുള്ള സൂചനാ കാലയളവെന്നും, ഏറ്റെടുക്കലിനുള്ള പരിഗണന 690 കോടി രൂപയാണെന്നും, ഏറ്റെടുക്കലിനു ശേഷം നിയമപരവും നിയന്ത്രണപരവുമായ അംഗീകാരങ്ങൾക്ക് വിധേയമായി കമ്പനിയുടെ പേര് “രുചി സോയ ഇൻഡസ്ട്രീസ് ലിമിറ്റഡ്” എന്നതിൽ നിന്ന് “പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ്” എന്നാക്കി മാറ്റാൻ ബോർഡ് തീരുമാനിച്ചതായി രുചി സോയ പറഞ്ഞു. ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ രുചി സോയയുടെ ഓഹരികൾ 3 ശതമാനം ഉയർന്ന് 1,116 രൂപയിലെത്തി.
2019ൽ പാപ്പരത്വ പ്രക്രിയയിൽ ആയിരുന്ന രുചി സോയയെ ബാബ രാംദേവിന്റെ പതഞ്ജലി സ്വന്തമാക്കിയിരുന്നു. സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിന്റെയും ഡിബിഎസ് ബാങ്കിന്റെയും അപേക്ഷയിൽ രുചി സോയയ്‌ക്കെതിരെ പാപ്പരത്വ നടപടികൾ ആരംഭിക്കാൻ 2017 ഡിസംബറിൽ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (എൻസിഎൽടി) ഉത്തരവിട്ടിരുന്നു.

X
Top