ഇന്ത്യയിൽ ഇത്തവണ ശമ്പള വർദ്ധനവ് ശരാശരി 9.1 ശതമാനംചൈനക്ക് മുന്നിൽ വാതിൽ തുറന്നിടാൻ കേന്ദ്രസർക്കാർ; കർശന നിക്ഷേപ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുംആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയ്ക്ക് അന്തിമാനുമതിഇന്ത്യൻ സോളാർ ഉത്പന്നങ്ങൾക്ക് 126 % തീരുവ ഏർപ്പെടുത്തി യുഎസ്ഇന്ത്യയുടെ ജിഡിപി 10.5 ശതമാനം കടക്കുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി

റബര്‍ ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്‌സിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

കോട്ടയം: റബര്‍ അധിഷ്ഠിത മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ വെള്ളൂരില്‍ ആരംഭിക്കുന്ന റബര്‍ ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്‌സിന്‍റെ ആദ്യഘട്ടം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ഭരണവിഭാഗം ഓഫീസിന്‍റെ ഉദ്ഘാടനവും തെരഞ്ഞെടുത്ത ആറു നിക്ഷേപകര്‍ക്ക് റബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള സമ്മതപത്ര കൈമാറ്റവും നടന്നു.

ചെറുകിട, ഇടത്തരം സംരംഭകര്‍ക്കായി എല്ലാ സൗകര്യങ്ങളോടും കൂടി 157.04 ഏക്കറില്‍ 390 കോടി രൂപ ചെലവഴിച്ചാണു പദ്ധതി നടപ്പിലാക്കുന്നത്. പ്രകൃതിദത്ത റബര്‍ അധിഷ്ഠിത വ്യവസായങ്ങളും അനുബന്ധ യൂണിറ്റുകളും ആരംഭിക്കുന്നതിന് 100 ഏക്കര്‍ സജ്ജീകരിച്ചിട്ടുണ്ട്.

20,176 ചതുരശ്ര അടിയില്‍ പത്തുകോടി രൂപ ചെലവഴിച്ചാണ് ഭരണവിഭാഗം ഓഫീസിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. വ്യവസായ സംരംഭകരുടെ ഉപയോഗത്തിനായി 900 ചതുരശ്ര അടി വീതം വരുന്ന രണ്ട് വലിയ വര്‍ക്ക് സ്റ്റേഷനുകള്‍ ഇവയില്‍ ഉള്‍പ്പെടുന്നു. 100 പേര്‍ക്ക് ഒരേ സമയം പങ്കെടുക്കാന്‍ സൗകര്യമുള്ള കോണ്‍ഫറന്‍സ് റൂം, ലൈബ്രറി, ഡൈനിംഗ് സൗകര്യം എന്നിവയുമുണ്ട്.

110 കെവി സബ്സ്റ്റേഷന്‍, വെയര്‍ഹൗസ്, സെന്‍ട്രല്‍ ടൂള്‍ റൂം, സെന്‍ട്രല്‍ മിക്‌സിംഗ് പ്ലാന്‍റ്, ലാറ്റക്‌സ് കമ്പൗണ്ടിംഗ് ആന്‍ഡ് പ്രീ- വള്‍ക്കനൈസേഷന്‍ സൗകര്യങ്ങള്‍, വാട്ടര്‍ ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ്, മലിനജല ശുദ്ധീകരണ പ്ലാന്‍റ് എന്നിവയും കോംപ്ലക്‌സില്‍ സജ്ജീകരിച്ചുവരുന്നു.

ഇന്‍ഡസ്ട്രിയല്‍ കോംപ്ലക്‌സിലെ മറ്റ് അടിസ്ഥാന സൗകര്യ സജ്ജീകരണങ്ങള്‍ നടന്നുവരുകയാണ്. കേരള റബര്‍ വ്യവസായ സമുച്ചയത്തിന്‍റെ നിര്‍മാണം 2027-28 സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാക്കാനാകുമെന്ന് കെആര്‍എല്‍ ചെയര്‍പേഴ്‌സണും എംഡിയുമായ ഷീലാ തോമസ് പറഞ്ഞു.

മൂവായിരം പേര്‍ക്ക് നേരിട്ടും അയ്യായിരം പേര്‍ക്ക് പരോക്ഷമായും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതാണ് പദ്ധതിയെന്നും അവര്‍ പറഞ്ഞു.

X
Top